ബലാത്സംഗ കേസ്: അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു,ഫ്രാങ്കോ മുളയ്ക്കലിനെതിരെ ഹൈക്കോടതി നോട്ടിസ്,
ബലാത്സംഗ കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ വെറുതെ വിട്ട വിധിക്കെതിരെ സമര്‍പ്പിച്ച അപ്പീലുകള്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.വിചാരണ കോടതി ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ ഉത്തരവിനെതിരെയാണ് കന്യാസ്ത്രീ ഹൈക്കോടതിയെ സമീപിച്ചത്. ഇതേ ആവശ്യവുമായി സര്‍ക്കാരും ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. .വിചാരണക്കോടതി വിധി റദ്ദാക്കണമെന്നാണ് അപ്പീലിലെ ആവശ്യം. പ്രോസിക്യൂഷൻ തെളിവുകൾ വിചാരണക്കോടതി വേണ്ട വിധത്തിൽ പരിഗണിച്ചില്ലെന്നാണ് സംസ്ഥാന സർക്കാറിന്റെയും കന്യാസ്ത്രീയുടേയും വാദം. ഫ്രാങ്കോ മുളക്കലിന് നോട്ടീലസ് അയക്കാന്‍ ജസ്റ്റിസുമാരായ കെ. വിനോദ് ചന്ദ്രനും സി. ജയചന്ദ്രനുമടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു.