അത്താഴക്കുന്നിൽ പോലീസിനെ പൂട്ടിയിട്ട് ആക്രമിച്ച കേസ്; നാല് പേർ കൂടി പിടിയിൽ
കണ്ണൂർ അത്താഴക്കുന്നിൽ പോലീസിനെ ആക്രമിച്ച കേസിൽ നാല് പേർ കൂടി പിടിയിൽ. കുഞ്ഞിപ്പള്ളി സ്വദേശികളായ പ്രജിൽ, സനൽ, സംഗീർത്ത്, കാർത്തിക് എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. അത്താഴക്കുന്നിലെ ഒരു ക്ലബിൽ മദ്യപിക്കുകയായിരുന്ന യുവാക്കളെ സംശയാസ്‌പദമായ രീതിയിൽ കണ്ട പൊലീസ് അവരെ ക്ലബ്ബിനകത്ത് കയറി ചോദ്യം ചെയ്തു. ഇതോടെ വാക്കേറ്റമായി. ഈ സമയം ക്ലബ്ബിന് പുറത്തുണ്ടായ മറ്റൊരു യുവാവ് പുറത്തുനിന്ന് വാതിൽ പൂട്ടുകയായിരുന്നു. ഇതോടെ അകത്തുണ്ടായിരുന്ന സംഘം പൊലീസുകാരെ ആക്രമിക്കുകയായിരുന്നു. പൊലീസ് ജീപ്പിലുണ്ടായിരുന്ന ഡ്രൈവർ […]
