സൗഹൃദ സ്‌നേഹമുണര്‍ത്തി ഖാസി ഫൗണ്ടേഷന്‍ നമ്മളൊന്ന് സ്‌നേഹ സദസ്സ്
കോഴിക്കോട്: വെറുപ്പിന്റെയും വിദ്വേശത്തിന്റെയും വക്താക്കള്‍ക്കെതിരെ സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും വാതിലുകള്‍ തുറന്നിടണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട്‌സയ്യിദ് സാദിക്കലി ശിഹാബ് തങ്ങള്‍. ഖാസി നാലകത്ത് മുഹമ്മദ് കോയഫൗണ്ടേഷന്‍സംഘടിപ്പിച്ച നമ്മളൊന്ന് സ്‌നേഹ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോഴിക്കോടിന്റെ നന്മയും സൗഹൃദവും ചരിത്രമാണെന്നും അതിന് വിള്ളല്‍ വീഴ്ത്താതിരിക്കാന്‍ ഇടയ്ക്കിടെയുള്ളസ്‌നേഹ സംഗമങ്ങള്‍ക്ക് സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമൂഹത്തില്‍ ഭിന്നത സൃഷ്ടിക്കുന്നത് ചില വിഷവിത്തുകള്‍ ആണെന്നും അവര്‍ക്കെതിരെ മൗനം കുറ്റകരമാണെന്ന്‌കോഴിക്കോട് മേയര്‍ ഡോ: ബീന ഫിലിപ്പ് പറഞ്ഞു. ജനാധിപത്യവും മതേതരത്വവും അപകടമാവിധം […]

