Kerala News

കാട്ടാക്കടയില്‍ കത്തെഴുതിവെച്ച ശേഷം വീടുവിട്ടിറങ്ങിയ പതിമൂന്ന് കാരനെ കണ്ടെത്തി

  • 29th September 2023
  • 0 Comments

കാട്ടാക്കടയിൽ കത്തെഴുതിവെച്ച് വീട് വിട്ടിറങ്ങിയ പതിമൂന്ന്കാരനെ കണ്ടെത്തി. കുട്ടിയെ കാട്ടാക്കട പോലീസ് സ്റ്റേഷനിലെത്തിച്ചു. ആനാക്കോട് അനിശ്രീയില്‍ (കൊട്ടാരംവീട്ടില്‍) അനില്‍കുമാറിന്റെ മകൻ ഗോവിന്ദ് ഇന്ന് പുലർച്ചെയാണ് വീട് വിട്ടിറങ്ങിയത്. കള്ളിക്കാടുനിന്ന് കാട്ടാക്കടയിലേക്കുള്ള ബസ്സിലാണ് കുട്ടിയുണ്ടായിരുന്നത്. സി.സി.ടി.വി. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്. കള്ളിക്കാടുനിന്ന് കാട്ടാക്കടയിലേക്കുള്ള ബസ്സില്‍ കുട്ടിയുണ്ടെന്ന വിവരം പോലീസിന് ലഭിച്ചു. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് കുട്ടിയെ ലഭിച്ചത്. ബാലാരാമപുരം, കാട്ടാക്കട പോലീസ് സ്‌റ്റേഷനുകള്‍ ഉള്‍പ്പെടെ ചേര്‍ന്ന് അന്വേഷണം നടത്തിയിരുന്നു. കൗണ്‍സിലിങ് നല്‍കി കുട്ടിയെ രക്ഷിതാക്കള്‍ക്കൊപ്പം […]

National News

മദ്ധ്യപ്രദേശില്‍ കാണാതായ മലയാളി ജവാന്‍ നിര്‍മ്മല്‍ ശിവരാജിന്റെ മൃതദേഹം കണ്ടെത്തി; മിന്നല്‍ പ്രളയത്തില്‍പ്പെട്ടെന്ന് സംശയം

  • 18th August 2022
  • 0 Comments

മദ്ധ്യപ്രദേശില്‍ കാണാതായ മലയാളി സൈനികന്‍ നിര്‍മ്മല്‍ ശിവരാജിന്റെ മൃതദേഹം കണ്ടെത്തി. കൊച്ചി മാമംഗലം സ്വദേശിയായ നിര്‍മലിനെ മൂന്ന് ദിവസം മുന്‍പാണ് കാണാതായത്. ഭാര്യയെ കണ്ട് മടങ്ങവേയാണ് മദ്ധ്യപ്രദേശില്‍ വച്ച് കാണാതായത്. ഓഗസ്റ്റ് 15ന് മധ്യപ്രദേശിലെ ജബല്‍പുരില്‍ നിന്ന് ജോലി സ്ഥലത്തേക്ക് കാറില്‍ പോകുമ്പോഴാണ് കാണാതായത്. നിര്‍മല്‍ കാറില്‍ സഞ്ചരിക്കുമ്പോള്‍ മിന്നല്‍ പ്രളയത്തില്‍പ്പെട്ടതായാണ് സംശയം. ഇദ്ദേഹം സഞ്ചരിച്ച കാര്‍ തകര്‍ന്ന നിലയില്‍ നേരത്തെ കണ്ടെത്തിയിരുന്നു. മധ്യപ്രദേശിലെ പച്മഡിയില്‍ നിന്നാണ് കാര്‍ കണ്ടെത്തിയത്. വെള്ളത്തില്‍ ഒഴുകിപ്പോയ വാഹനം തകര്‍ന്ന നിലയിലായിരുന്നു. […]

Kerala News

അഞ്ചലില്‍ കാണാതായ രണ്ട് വയസ്സുകാരനെ കണ്ടെത്തി, 12 മണിക്കൂര്‍ നേരത്തെ തെരച്ചില്‍, കണ്ടെത്തിയത് വീടിന് അടുത്തുള്ള റബര്‍ തോട്ടത്തില്‍ നിന്ന്

  • 11th June 2022
  • 0 Comments

കൊല്ലം അഞ്ചല്‍ തടിക്കാട്ടില്‍ കാണാതായ രണ്ട് വയസ്സുകാരനെ കണ്ടെത്തി. വീട്ടില്‍ നിന്നും ഒരു കിലോ മീറ്റര്‍ അകലെയുള്ള റബ്ബര്‍ തോട്ടത്തില്‍ നിന്നും കണ്ടെത്തിയത്. അന്‍സാരി-ഫാത്തിമ ദമ്പതികളുടെ മകന്‍ ഫര്‍ഹാനെ ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് കാണാതായത്. കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണ്. കുട്ടിയെ പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ ഫര്‍ഹാനെ കാണാതാവുകയായിരുന്നു. കാണാതാകും മുമ്പ് കുട്ടി കരയുന്ന ശബ്ദം കേട്ടെന്ന് മാതാവ് പറഞ്ഞിരുന്നു. പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും സംയുക്തമായി തെരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ ഇന്നലെ കണ്ടെത്താനായിരുന്നില്ല. […]

Kerala News

തലശ്ശേരിയില്‍ ഉപേക്ഷിക്കപ്പെട്ട മൂന്ന് ബോംബുകൾ കണ്ടെടുത്തു

  • 16th February 2022
  • 0 Comments

കണ്ണൂര്‍ തലശ്ശേരി എരഞ്ഞോളി മലാല്‍ മടപ്പുരയ്ക്ക് സമീപത്തുള്ള വളപ്പില്‍ ഉപേക്ഷിക്കപ്പെട്ട നിലയിൽ മൂന്നു ബോംബുകള്‍ കണ്ടെടുത്തു. രണ്ട് സ്റ്റീല്‍ ബോംബുകളും ഒരു നാടന്‍ ബോംബുമാണ് കണ്ടെത്തിയത്. പ്രാഥമിക പരിശോധനയില്‍ അധികം കാലപ്പഴക്കമില്ലാത്ത ബോംബുകളാണെന്ന് വ്യക്തമായി. കണ്ണൂരില്‍ നിന്ന് ബോംബ് സ്‌ക്വാഡ് എത്തി ഇവ നിര്‍വീര്യമാക്കി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം തോട്ടടയിലുണ്ടായ സംഭവത്തിന് ശേഷം പോലീസിനെതിരേ വിമര്‍ശനമുയര്‍ന്നിരുന്നു. വ്യാപകമായി ബോംബ് നിര്‍മാണം നടക്കുന്നുണ്ടെന്നും പോലീസ് കാര്യക്ഷമമല്ല എന്നുമായിരുന്നു വിമര്‍ശനം. ഇതിന് പിന്നാലെ പല പോലീസ് […]

Kerala News

കോഴിക്കോട് നിന്ന് കാണാതായ എല്ലാ പെൺകുട്ടികളെയും കണ്ടെത്തി; നാല്‌ പേരെ കണ്ടെത്തിയത് നിലമ്പൂർ എടക്കരയിൽ നിന്ന്

  • 28th January 2022
  • 0 Comments

വെള്ളിമാട്കുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായ എല്ലാ പെൺകുട്ടികളെയും കണ്ടെത്തി. ഒരു പെൺകുട്ടിയെ ഇന്നലെ മടിവാളയിലെ ഹോട്ടലില്‍ നിന്നും , മറ്റൊരു പെൺകുട്ടിയെ ഇന്ന് രാവിലെ മണ്ഡ്യയില്‍ നിന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ബാക്കി നാല് പേരെ നിലമ്പൂർ എടക്കരയിൽ നിന്നാണ് കണ്ടെത്തിയത്. കോഴിക്കോട് നിന്ന് ആറ് പെൺകുട്ടികളും ബം​ഗളൂരുവിലേക്കാണ് പോയത്. ഇതിൽ രണ്ട് പേരെ ബം​ഗളൂരുവിൽ നിന്ന് തന്നെ പൊലീസ് കണ്ടെത്തി. ബാക്കി നാല് പെൺകുട്ടികൾ ബം​ഗളൂരുവിൽ നിന്ന് ട്രെയിൻ വഴി പാലക്കാട്ടെത്തിയപ്പോഴാണ് അന്വേഷണ സംഘം […]

Kerala News

സൈക്കിൾ വാങ്ങാൻ കരുതി വെച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് മാതൃകയായി രണ്ടാം ക്ലാസുകാരി

മാവൂർ : ഒരു സൈക്കിൾ സ്വന്തമാക്കുകയെന്നത് അഷിമ സുരേഷെന്ന രണ്ടാം ക്ലാസുകാരിയുടെ ഏറെ നാളായി കാത്തു സൂക്ഷിച്ച സ്വപ്നമായിരുന്നു. തനിക്കു കിട്ടിയ കൈനീട്ടങ്ങളെല്ലാം സ്വരുക്കൂട്ടി പ്രതീക്ഷയോടെ കാത്തിരുന്ന ഈ കൊച്ചു മിടുക്കി തന്റെ ആഗ്രഹം മാറ്റിവെച്ചത് വലിയൊരു സന്ദേശം നാടിന് നൽകുന്നതിന് വേണ്ടിയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഈ തുക നൽകാനുള്ള അവളുടെ തീരുമാനത്തിന് മാതാപിതാക്കളും ബന്ധുക്കളും പൂർണ പിന്തുണ നൽകിയതോടെ എം.എൽ.എയുടെ കയ്യിൽ തന്നെ അതേൽപ്പിക്കണമെന്നാണ് അവൾ രക്ഷിതാക്കളോട് ആവശ്യപ്പെട്ടത്. മാവൂർ ജി.എം.യു.പി സ്കൂളിലെ ഈ […]

Kerala Local News

മകളുടെ കുടുക്ക പൊട്ടിച്ച പണവും തന്റെ ശമ്പളവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാതൃകയാണ് അദ്ധ്യാപികയും മകളും

മകളുടെ കുടുക്ക പൊട്ടിച്ച പണവും തന്റെ ശമ്പളവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാതൃകയാണ് അദ്ധ്യാപികയും മകളും കാശിക്കുടുക്കയിൽ ശേഖരിച്ച ചില്ലറത്തുട്ടുകളുടെ കെട്ടുമായി പി.ടി.എ.റഹീം എം.എൽ.എയെത്തേടി അനാർക്കലിയെത്തി. തന്റെ സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകുന്നതിനു വേണ്ടി. ചാത്തമംഗലം ആർ.ഇ.സി ജി.വി.എച്ച്.എസ്.എസിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ് അനാർക്കലി. അമ്മയും ബന്ധുക്കളും ഏറെക്കാലമായി നൽകിവന്നിരുന്ന നാണയങ്ങൾ കാശിക്കുടുക്കയിൽ സംഭരിക്കുമ്പോൾ അവൾക്കുമുണ്ടായിരുന്നു അതുപയോഗിക്കുന്നതിനെക്കുറിച്ചുള്ള ഒട്ടേറെ സ്വപ്നങ്ങൾ. ഒരു ദുരന്തമുഖത്ത് നാട് വിറങ്ങലിച്ചു നിൽക്കുമ്പോൾ അവൾ ചിന്തിച്ചത് ടി.വിയിൽ കണ്ട മുഖ്യമന്ത്രിയുടെ […]

Kerala Local

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10000 രൂപ സംഭാവന നൽകി

കുന്ദമംഗലം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള 10000 രൂപ സംഭാവന നൽകി മഹല്ല് ഖാസി എം എ അബ്ദുസലാം മാസ്റ്റർ. പഞ്ചായത്ത് പ്രസിഡണ്ട് സി ടി സി അബ്ദുള്ളയെ തുക ഏൽപ്പിച്ചു. ദാനധർമങ്ങൾക്ക് ഏറെ പ്രതിഫലമുണ്ടെന്ന് വിശ്വാസികൾ കരുതുന്ന റമസാൻ മാസത്തിലെ ഖാസിയുടെ മാതൃക മറ്റുള്ളവർക്കും പ്രചോദനമാകട്ടെയെന്ന് പഞ്ചായത്ത് പ്രസിഡണ്ട് സി ടി സി അബ്ദുള്ള ചടങ്ങിൽ പറഞ്ഞു, പട്ടിണിക്കും രോഗത്തിനുമെതിരെയുള്ള പോരാട്ടത്തിൽ വിശ്വാസികൾ കൈയ്യഴിഞ്ഞ് സംഭാവന നൽകണമെന്ന് ഖാസി എം എ അബ്ദുസ്സലാം മാസ്റ്റർ പണം […]

Kerala Local News

വിവാഹ വാർഷികത്തോടനുബന്ധിച്ച് ദുരിതാശ്വാസ നിധിയിലേക്ക് സ്വർണ്ണവളകൾ കൈമാറി ദമ്പതികൾ

താമരശ്ശേരി : സംസ്ഥാനം ഏറെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന സാഹചര്യത്തിൽ നിരവധി പേരാണ് ദുരിതാശ്വാസ നിധിയിലേക്കായി തുക ആഹ്വാനം ചെയ്യുന്നത്.അത്തരത്തിൽ വിവാഹ വാർഷികത്തോടനുബന്ധിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്വർണ്ണവളകൾ കൈമാറി ദമ്പതികൾ മാതൃകയാവുകയാണ്. അമ്പായത്തോട് കേളോത്ത് സ്വദേശികളായ രാജൻ – രേഖ ദമ്പതികളാണ് വിവാഹ വാർഷികത്തോടനുബന്ധിച്ച് സ്വർണ വളകൾ കൊടുവള്ളി നിയോജക മണ്ഡലം എം എൽ എ കാരാട്ട് റസാഖിന് കൈമാറിയത്. കട്ടിപ്പാറ സർവ്വീസ് സഹകരണ ബേങ്ക് പ്രസിഡന്റും സി പി ഐ എം അമ്പായത്തോട് ലോക്കൽ […]

Kerala

മാതൃകയായി മത്സ്യത്തൊഴിലാളികള്‍

കോഴിക്കോട്: വെള്ളപൊക്ക ദുരിതം അനുഭവിക്കുന്ന ഒളവണ്ണ പ്രദേശത്ത് രക്ഷാ പ്രവര്‍ത്തനത്തിനായി ഫിഷറീസ് വകുപ്പ് ജില്ലാ ഭരണകൂടത്തിന് നല്‍കിയ ‘രണദീപം ‘എന്ന യാനത്തിന് നല്‍കിയ ഇന്ധനം രക്ഷാപ്രവര്‍ത്തനത്തിന് ശേഷം ബാക്കി വന്നത് ഫിഷറീസ് വകുപ്പിന് തിരിച്ച് നല്‍കി മത്സ്യത്തൊഴിലാളികള്‍ പ്രശംസ നേടി. തിരിച്ച് ഏല്‍പ്പിച്ച ഇന്ധനം വകുപ്പിനുവേണ്ടി ജൂനിയര്‍ സൂപ്രണ്ട് പ്രദീപന്‍.എം.പി, ഫിഷറീസ് ഡെവലപ്പ്‌മെന്റ് ഓഫീസര്‍ പ്രഭാകരന്‍.കെ, ജയപ്രകാശ്.ഇ.കെ, അജിത്ത്കുമാര്‍ എന്നിവര്‍ ഏറ്റുവാങ്ങി മത്സ്യഫെഡ് ബങ്കില്‍ ഏല്‍പ്പിച്ചു. ഒളവണ്ണ പ്രദേശത്ത് നിന്ന് 150 പേരെ സുരക്ഷിത സ്ഥാനത്ത് എത്തിക്കുന്നതിനും […]

error: Protected Content !!