ഇന്ധന-പാചക വാതക വില വർദ്ധനവ് ; ബിജെപിയ്ക്കും കേരളാ സി പി എമ്മിനും ഒരേ സ്വരം;ജി. ദേവരാജൻ
സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുന്ന ഇന്ധന-പാചക വാതക – മണ്ണെണ്ണ വില വർദ്ധന വിഷയത്തിൽ കേന്ദ്രം ഭരിക്കുന്ന ബി ജെ പിയ്ക്കും കേരളം ഭരിക്കുന്ന സി പി എമ്മിനും ഒരേ സ്വരമെന്ന് ഫോർവേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി.ദേവരാജൻ. ആൾ ഇന്ത്യാ ഫോർവേഡ് ബ്ലോക്ക് കോഴിക്കോട് ജില്ലാ കൺവെൻഷൻ കോഴിക്കോട് ഗാന്ധി ഗൃഹം ഓഡിറ്റോറിയത്തിൽ ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വർദ്ധിപ്പിച്ച വില വർദ്ധനവ് പൂർണ്ണമായും പിൻവലിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാവണം. സംസ്ഥാനത്തിനു ലഭിക്കുന്ന അധിക വരുമാനത്തിൻ്റെ ഒരംശം കുറയ്ക്കുവാൻ […]