ഫോര്‍ട്ട് കൊച്ചിയില്‍ കടലില്‍ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റു
ഫോര്‍ട്ട് കൊച്ചിയില്‍ കടലില്‍ വച്ച് മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റു. ആലപ്പുഴ അന്ധകാരനഴി സ്വദേശി സെബാസ്റ്റ്യനാണ് വെടിയേറ്റത്.ഇയാളുടെ ചെവിക്കാണ് പരിക്കേറ്റത്.മത്സ്യത്തൊഴിലാളികളാണ് ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. പരിക്ക് സാരമുള്ളതല്ലെന്നാണ് സൂചന.ഇന്ന് രാവിലെ 11.30 ഓടേ ഫോര്‍ട്ട് കൊച്ചിയില്‍ നേവിയുടെ ക്വാര്‍ട്ടേഴ്‌സിന് സമീപമാണ് സംഭവം. മീന്‍പിടിത്തം കഴിഞ്ഞ് ബോട്ട് തീരത്തോട് അടുപ്പിക്കുന്നതിനിടെയാണ് സെബാസ്റ്റ്യന് വെടിയുണ്ടയേറ്റത്, പരിശീലനത്തിന് ഉപയോഗിക്കുന്ന തരത്തിലുള്ള ബുള്ളറ്റാണ് ലഭിച്ചത്.
