Kerala News

കാട്ടാന ആക്രമണം;ഇടുക്കിയിൽ സോഷ്യല്‍ മീഡിയയില്‍ താരമായ വനവകുപ്പ് വാച്ചര്‍ കൊല്ലപ്പെട്ടു

  • 25th January 2023
  • 0 Comments

ഇടുക്കിയിൽ കാട്ടാന ആക്രമണത്തില്‍ വനംവകുപ്പ് വാച്ചര്‍ കൊല്ലപ്പെട്ടു.പന്നിയാർ എസ്റ്റേറ്റ് അയ്യപ്പൻകുടി സ്വാദേശിയ ശക്‌തിവേൽ ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. പന്നിയാർ എസ്റ്റേറ്റിൽ എത്തിയ കാട്ടാനകൂട്ടത്തെ ഓടിക്കാൻ എത്തിയതായിരുന്നു ശക്‌തിവേൽ.ഇയാൾ കൊല്ലപ്പെട്ട വിവരം ഉച്ചയോടെയാണ് പുറത്തുവന്നത്. രണ്ടു മാസം മുമ്പ് റോഡിലിറങ്ങിയ ആനയെ ശകാരിച്ച് വിരട്ടിയോടിച്ച് വൈറലായ ദേവികുളം ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിലെ വാച്ചര്‍ ശക്തിവേലാണ് കൊല്ലപ്പെട്ടത്.

error: Protected Content !!