പുല്‍പ്പള്ളിയില്‍ ആദിവാസി യുവാവിനെ കടുവ കൊന്നു തിന്ന സംഭവത്തില്‍ കടുവയെ പിടികൂടാന്‍ നടപടി ശക്തമാക്കി ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റ്
വയനാട് പുല്‍പ്പള്ളിയില്‍ ആദിവാസി യുവാവിനെ കടുവ കൊന്നു തിന്ന സംഭവത്തില്‍ പുലിയ പിടികൂടാന്‍ നടപടികള്‍ ആരംഭിച്ച് ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റ്. ചെവ്വാഴ്ചയാണ് പുല്‍പ്പള്ളിക്കടുത്ത് കദവാക്കുന്ന് ബസവന്‍കൊല്ലി കാട്ടുനായ്ക്ക കോളനിയിലെ ശിവകുമാറി (24)നെയാണ് കടുവ ഭക്ഷിച്ചത്. കോളനിക്കടുത്ത വനത്തിനുള്ളില്‍ വിറക് ശേഖരിക്കാന്‍ പോയപ്പോഴാണ് കടുവയുടെ അക്രമത്തിനിരയായത്. തലയും കൈകാലുകളുമൊഴികെ കടുവ ഭക്ഷിച്ച നിലയിലായിരുന്നു. പുലിയെ പിടികൂടാനായി ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റ് സൗത്ത് വയനാട് ഡിഎഫ്ഒ പി രജിത്ത് കുമാര്‍, , സീനിയര്‍ ഫോറസ്റ്റ് വെറ്റിനറി സര്‍ജന്‍ അരുണ്‍ സക്കറിയ, വാര്‍ഡ് മെമ്പര്‍ […]
