Kerala News

വനത്തില്‍ കയറി കാട്ടാനകളെ പ്രകോപിച്ചു;അനധികൃതമായി വീഡിയോ ചിത്രീകരിച്ച സംഭവത്തിൽ വനിതാ വ്ളോഗറെ അറസ്റ്റ് ചെയ്യാൻ വനംവകുപ്പ്

  • 12th July 2022
  • 0 Comments

വനത്തില്‍ അതിക്രമിച്ചു കയറിയ വനിത വ്ലോ​ഗർക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി വനം വകുപ്പ്.വ്‌ളോഗർ അമല അനുവിനെ സൈബർ സെല്ലിന്റെ കൂടി സഹായത്തോടെ അറസ്റ്റ് ചെയ്യാൻ നീക്കം നടത്തുകയാണ്.ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ചിട്ടും അമല അനു ഹാജ‍രാകാത്ത സാഹചര്യത്തിലാണ് അറസ്റ്റിന് വനംവകുപ്പ് നീക്കം തുടങ്ങിയത്. അന്വേഷണ ഉദ്യോഗസ്ഥർ പുനലൂരിലെ ഫോറസ്റ്റ് നിയമലംഘന കേസുകൾ പരിഗണിക്കുന്ന ജു‍ഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ (പുനലൂ‍ർ വനം കോടതി) വിശദമായ റിപ്പോർട്ട് നൽകി. കാട്ടിനുള്ളിൽ അതിക്രമിച്ച് കയറി കാട്ടാനയുടെ ദൃശ്യങ്ങൾ പകർത്തിയതിനാണ് അമല […]

Kerala News

കാട്ടില്‍ അതിക്രമിച്ച് കയറി, കാട്ടാനയെ ഭയപ്പെടുത്തി ഓടിച്ചു; വ്‌ളോഗര്‍ക്കെതിരെ കേസ്

കാട്ടില്‍ കയറി വീഡിയോ ചിത്രീകരിച്ച വ്ളോഗര്‍ക്കെതിരെ കേസ് എടുത്ത് വനം വകുപ്പ്. വനിതാ വ്ളോഗര്‍ അമലാ അനുവിനെതിരെയാണ് കേസ് എടുത്തത്. കാട്ടില്‍ അതിക്രമിച്ച് കയറിയതടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. അമ്പഴത്തറ റിവര്‍വ്വ് വനത്തിലാണ് അമല അനു വീഡിയോ ചിത്രീകരിക്കാന്‍ കയറിയത്. കാട്ടാനയുടെ ചിത്രങ്ങള്‍ ഹെലിക്യാം ഉപയോഗിച്ച് പകര്‍ത്തുകയും പിന്നീട് ഇതിന്റെ വീഡിയോ യൂട്യൂബില്‍ അപ്ലോഡ് ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വനം വകുപ്പ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തത്. വീഡിയോ ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ച […]

Kerala News

താമരശേരിയിൽ നായാട്ട് സംഘത്തെ പിടികൂടി പറക്കും അണ്ണാന്റെ ജഡവും, നാടൻ തോക്കും പിടിച്ചെടുത്തു

  • 11th June 2020
  • 0 Comments

കോഴിക്കോട്: താമരശേരിയിൽ നായാട്ട് സംഘത്തെ പിടികൂടി. അരീക്കോട് സ്വദേശികളായ ജുനൈസ്, സതീഷ്, പ്രകാശൻ , തിരുവമ്പാടി സ്വദേശികളായ രജീഷ്, സുനിൽ, മുത്തപ്പൻപുഴക്കാരനായ ടോമി എന്നീ ആറംഗ സംഘത്തെ വനം വകുപ്പാണ് പിടിക്കൂടിയത്. ഇവരുടെ പക്കൽ നിന്നും വേട്ടയാടിയ പറക്കും അണ്ണാന്റെ ജഡവും, നാടൻ തോക്കും പിടിച്ചെടുത്തു. താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫീസർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. വേട്ടയ്ക്ക് ഉപയോഗിച്ച നാടൻ തോക്കും, ജീവികളെയും, സഞ്ചരിച്ച കാറും വനം വകുപ്പ് കസ്റ്റഡിയിലെടുത്തു.

Local

കുന്ദമംഗലത്ത് വന്യജീവിയുടെ അക്രമം;ഫോറസ്റ്റ് റെസ്‌ക്യൂ ടീം പരിശോധന നടത്തി

കുന്ദമംഗലം എംഎല്‍എ റോഡില്‍ മലാക്കുഴിയില്‍ ഭൂപതു അബൂബക്കര്‍ ഹാജിയുടെ മകന്‍ എം.കെ മുഹ്‌സിന്‍ൻ്റെ വീടിനോട് ചേര്‍ന്ന കിണറിൻ്റെ ഭാഗത്ത് ജീവിയുടെ അക്രമത്തില്‍ നായ കടിയേറ്റ് ചത്ത വിഷയത്തില്‍ താമരശ്ശേരി ഫോറസ്റ്റ് റെസ്‌ക്യൂ ടീം പരിശോധന നടത്തി. ജീവിയുടേതെന്ന് തോന്നിക്കുന്ന കാല്‍പ്പാട് കണ്ടതിനെത്തുടര്‍ന്ന് പ്രദേശവാസികള്‍ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. നായയുടെ കഴുത്ത് ഭാഗത്താണ് കടിയേറ്റത്. കാട്ടുപൂച്ചയുടെ ആക്രമണം ആണെന്നാണ് പ്രാഥമിക നിഗമനം. നേരത്തെയും പരിസര പ്രദേശങ്ങളില്‍ ഇതിന് സമമായി കോഴിയും പൂച്ചയും താറാവും ചത്തിരുന്നു. കാട്ടുപൂച്ചയെ കണ്ടെത്തുന്നതിന് കെണിയൊരുക്കാമെന്ന് […]

Local

പ്രദര്‍ശനം നടത്താന്‍ കൊണ്ടുവന്ന പാമ്പുകളെ വനം വകുപ്പ് അധികൃതര്‍ കസ്റ്റഡിയിലെടുത്തു

താമരശ്ശേരിയില്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍ പ്രദര്‍ശനം നടത്താന്‍ കൊണ്ടുവന്ന പാമ്പുകളെ വനം വകുപ്പ് അധികൃതര്‍ കസ്റ്റഡിയിലെടുത്തു. 10 മൂര്‍ഖന്‍, പെരുമ്പാമ്പ്, അണലി, നീര്‍ക്കോലി, ചേര എന്നിവയടക്കം 14 ഇഴ ജന്തുക്കളെയാണ് കസ്റ്റഡിയിലെടുത്തത്. പ്രദര്‍ശനം നടത്തിയ മലപ്പുറം സ്വദേശി ഷെഫീഖും സഹായിയും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയതറിഞ്ഞ് പാമ്പുകളെ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. പിടികൂടിയ പാമ്പുകളെ ഉള്‍വനത്തില്‍ തുറന്നു വിടുമെന്ന് അധികൃതര്‍ പറഞ്ഞു.

International News

ആമസോണ്‍ വനാന്തരങ്ങളെ വിഴുങ്ങിയ കാട്ടു തീ

ആമസോണ്‍ വനാന്തരങ്ങളെ വിഴുങ്ങിയ കാട്ടു തീ അണയ്ക്കാനായില്ല. ആമസോണിലെ കാട്ടുതീ രാജ്യാന്തര പ്രശ്നമായി മാറിയെന്നായിരുന്നു ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോയുടെ പ്രസ്താവന. നമ്മുടെയെല്ലാം വീടാണ് കത്തിയെരിയുന്നത്. ലോകത്തെ ഓക്‌സിജന്റെ 20 ശതമാനവും നിര്‍മ്മിക്കുന്ന കാടുകളാണ് കത്തുന്നതെന്നും ഇത് വരാനിരിക്കുന്ന ജി 7 ഉച്ചകോടിയിൽ പ്രധാന വിഷയമായി ചർച്ച ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അദ്ദേഹം തന്റെ ട്വിറ്ററിലൂടെയാണ് ഇത് വ്യക്തമാക്കിയത്.

error: Protected Content !!