വായ്‌കൊണ്ട് ചെരുപ്പ് എടുപ്പിച്ചു, ബെല്‍റ്റുകൊണ്ട് മര്‍ദിച്ചു; ശബളം ചോദിച്ച ദളിത് യുവാവിന് ക്രൂരപീഡനം; സ്ഥാപന ഉടമയായ യുവതിക്കെതിരെ കേസ്
ഗുജറാത്തിലെ മോര്‍ബിയില്‍ ശമ്പളം ചോദിച്ചതിന് ദളിത് യുവാവിനെ ക്രൂരപീഡനത്തിന് ഇരയാക്കിയ സ്ഥാപന ഉടമയായ യുവതിക്കെതിരെ കേസ്. ശമ്പളം ചോദിച്ചതിന് സ്ഥാപന ഉടമയായ യുവതി യുവാവിനെ നിര്‍ബന്ധിച്ച് വായകൊണ്ട് ചെരുപ്പ് എടുപ്പിക്കുകയും മാപ്പ് പറയിക്കുകയുമായിരുന്നു. സ്ഥാപന ഉടമയായ റാണിബ എന്നറിയപ്പെടുന്ന വിഭൂതി പട്ടേലിനും ജോലിക്കാര്‍ക്കും എതിരെയാണ് സംഭവത്തില്‍ പൊലീസ് കേസ് എടുത്തിരിക്കുന്നത്. റാണിബ ഇന്‍ഡസ്ട്രീസ് എന്ന പേരില്‍ സ്വകാര്യ സ്ഥാപനം നടത്തിവരികയായിരുന്നു ഇവര്‍. പരാതിക്കാരനായ നീലേഷ് ഡല്‍സാനിയ ഒക്ടോബര്‍ 2നാണ് 12,000 രൂപ ശമ്പളത്തില്‍സ്ഥാപനത്തില്‍ ജോലിയില്‍ പ്രവേശിക്കുന്നത്. എന്നാല്‍ […]