ഫോണ്‍ ബുക്ക് ചെയ്തു, യുവതിക്ക് കിട്ടിയത് മരക്കഷ്ണം; കേസെടുത്ത് പോലീസ്
കണ്ണൂർ: ആമസോണിൽ ഫോൺ ബുക്ക് ചെയ്തപ്പോൾ മരക്കഷ്ണം ലഭിച്ചുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു. കേളകം മഞ്ഞളാംപുറത്തെ ജോസ്മിക്കാണ് ഫോണിന് പകരം മരക്കഷ്ണം കിട്ടിയത്. യുവതിയുടെ പരാതിയിൽ കേളകം പോലീസാണ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്. 7299 രൂപയുടെ റെഡ്മി ഫോണാണ് ജോസ്മി ജോമി ആമസോണിൽ ഓർഡർ ചെയ്തത്. എന്നാൽ കിട്ടിയത് ഫോൺ ആകൃതിയിൽ വെട്ടിയെടുത്ത മരക്കഷ്ണമാണ്. കഴിഞ്ഞ ജൂലൈ 13നാണ് ജോസ്മി ആമസോണിലൂടെ മൊബൈൽ ഫോൺ ബുക്ക് ചെയ്തത്. 20-ാം തീയതി ഫോൺ വീട്ടിലെത്തി. മുരിങ്ങോടിയിലുളള ഡെലിവറി ഏജൻസിയാണ് ആമസോൺ […]
