കോഴിക്കോട് ഐസ്ക്രീം കഴിച്ചതിന് പിന്നാലെ ഛർദ്ദിയും ദേഹാസ്വാസ്ഥ്യവും; 12കാരന് ദാരുണാന്ത്യം
കോഴിക്കോട്: ഐസ്‌ക്രീം കഴിച്ചതിനു പിന്നാലെ ഛര്‍ദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ട് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സ്‌കൂള്‍ വിദ്യാര്‍ഥി മരിച്ചു. കൊയിലാണ്ടി അരിക്കുളം കോറോത്ത് മുഹമ്മദലിയുടെ മകന്‍ അഹമ്മദ് ഹസന്‍ റിസായി (12) ആണ് മരിച്ചത്. ചങ്ങരോത്ത് എയുപി സ്‌കൂള്‍ ആറാംക്ലാസ് വിദ്യാര്‍ഥിയാണ്. ഞായറാഴ്ച വൈകിട്ടോടെയാണ് ഹസന്‍ ഐസ്‌ക്രീം കഴിച്ചത്. ഇതിനു പിന്നാലെ ഛര്‍ദി ഉണ്ടായ ഉടന്‍ സമീപത്തെ ക്ലിനിക്കിലും മേപ്പയ്യൂരിലും ചികിത്സ തേടി. തിങ്കളാഴ്ച പുലര്‍ച്ചെ കൂടുതല്‍ അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചു. ഇവിടെ നിന്ന് കോഴിക്കോട്ടെ […]