വയനാട്ടില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം; 16 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
വയനാട് നല്ലൂര്‍നാട് അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് കൂട്ടത്തോടെ ദേഹാസ്വാസ്ഥ്യം. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് 16 വിദ്യാര്‍ഥികളെ മാനന്തവാടി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയിലുള്ള എല്ലാവരുടേയും ആരോഗ്യനില നിലവില്‍ തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. സ്‌കൂളില്‍ താമസിച്ച് പഠിക്കുന്ന കുട്ടികള്‍ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. രാവിലെ അസംബ്ലി നടന്ന സമയത്ത് കുട്ടികള്‍ തല കറങ്ങി വീഴുകയായിരുന്നു. കുട്ടിള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടാന്‍ എന്താണ് കാരണമെന്ന് ഡോക്ടര്‍മാര്‍ പരിശോധിക്കുന്നുണ്ട്. സ്‌കൂളിലുണ്ടാക്കിയ പ്രഭാത ഭക്ഷണം കഴിച്ച മറ്റ് കുട്ടികള്‍ക്ക് പ്രശ്‌നങ്ങളൊന്നുമില്ല. […]