ഉത്തരേന്ത്യയില്‍ മൂടല്‍ മഞ്ഞ്;തീവണ്ടികള്‍ വൈകി, വിമാനങ്ങള്‍ വഴിതിരിച്ചു, സ്‌കൂള്‍ സമയംമാറ്റി
ഉത്തരേന്ത്യയില്‍ പരക്കെ കനത്ത മൂടല്‍മഞ്ഞ്,പഞ്ചാബ്, ഹരിയാണ സംസ്ഥാനങ്ങളിലും രാജസ്ഥാന്റെയും ഉത്തര്‍പ്രദേശിന്റെയും പലഭാഗങ്ങളിലും കനത്ത മൂടല്‍മഞ്ഞാണ് ബുധനാഴ്ച രാവിലെ അനുഭവപ്പെട്ടത്. 6.3 ഡിഗ്രി സെല്‍ഷ്യസായിരുന്നു രാജ്യതലസ്ഥാനത്ത് ചൊവ്വാഴ്ച രേഖപ്പെടുത്തിയ കുറഞ്ഞ താപനില. മൂടല്‍മഞ്ഞ് വ്യോമ – റെയില്‍ ഗതാഗതത്തെ ബാധിച്ചിട്ടുണ്ട്.അൻപത് മീറ്റർ പോലും ദൃശ്യപരിധിയില്ലാത്ത പ്രഭാതങ്ങളാണ് ദിവസങ്ങളായി ഡൽഹിയുടേത്. ജനജീവിതത്തെ പൂർണ്ണമായി പുകമഞ്ഞ് ബാധിച്ചിരിക്കുന്നു. നഗരമാകെ പുകകൊണ്ട് കെട്ടിയ ഒരു കോട്ട പോലെയാണ് ഇപ്പോഴത്തെ സാഹചര്യം. അനായാസകരമായി ശ്വസിക്കാൻ പോലും ജനങ്ങൾക്ക് സാധിക്കുന്നില്ല.ഗാസിയാബാദില്‍ ഒന്ന് മുതല്‍ 12 വരെയുള്ള […]
