National

വിറങ്ങലിച്ച് ഉത്തരേന്ത്യ; കനത്ത മൂടല്‍മഞ്ഞില്‍ ജനജീവിതം പ്രതിസന്ധിയില്‍; ട്രെയിനുകള്‍ വൈകി ഓടുന്നു

  • 6th January 2024
  • 0 Comments

ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ അതി ശൈത്യം തുടരുന്നു. ഡല്‍ഹി സഫ്ദര്‍ജംഗില്‍ 3 ഡിഗ്രി സെല്‍ഷ്യസ് ആണ് അന്തരീക്ഷ താപനില രേഖപ്പെടുത്തിയത്. അതി ശൈത്യം കാരണം 22 ട്രെയിനുകളാണ് വൈകിയോടുന്നത്. ഹരിയാന, പഞ്ചാബ്, രാജസ്ഥാന്‍, ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും മൂടല്‍ മഞ്ഞ് രൂക്ഷമാണ്. അതി ശൈത്യം കാരണം ഡല്‍ഹിയില്‍ ജനജീവിതം താറുമാറായിരിക്കുകയാണ്. വരും ദിവസങ്ങളില്‍ ശക്തമായ തണുപ്പ് അനുഭവപെടുവെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ പ്രവചനം

error: Protected Content !!