ജില്ലയില്‍ മഴക്കെടുതികളെ അതിജീവിച്ചവരുടെ മാനസിക ആരോഗ്യം സംരക്ഷിക്കാന്‍ പദ്ധതി
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ പ്രളയക്കെടുതികള്‍ അതിജീവിച്ചവര്‍ക്ക് മാനസികവും സാമൂഹികവുമായ പിന്തുണാ സേവനങ്ങള്‍ നല്‍കുന്നതിന് വേണ്ടി ശാസ്ത്രീയവും സംഘടിതവുമായ ഇടപെടല്‍ നടത്തുന്നതിന് വേണ്ടി വിവിധ വകുപ്പുകളുടേയും ഏജന്‍സികളുടേയും സഹായത്തോടു കൂടി പദ്ധതി തയ്യാറാക്കി. ഇതിനായി ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി സെക്രട്ടറി ചെയര്‍മാനായി മോണിറ്ററിംങ് കമ്മിറ്റി രൂപീകരിച്ചു. സാമൂഹ്യ നീതി വകുപ്പ്, വനിതാ ശിശു വികസന വകുപ്പ്, തദ്ദേശ സ്വയം ഭരണ വകുപ്പ്, ഇംഹാന്‍സ്, കോമ്പസിറ്റ് റീജീയണല്‍ സെന്റര്‍, ജില്ലാമെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാം എന്നീ സംവിധാനങ്ങള്‍ വഴിയാണ് പ്രവര്‍ത്തനങ്ങള്‍ […]