പ്രളയദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി
മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസ നിധിയിലേക്ക് കോഴിക്കോട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സംഭാവനയായ ഒരു ലക്ഷം രൂപ പ്രസിഡന്റ് ഒ രാജഗോപാല്‍ ജില്ലാ കലക്ടര്‍ സാമ്പശിവ റാവുവിന് കൈമാറി. പയ്യോളി മുന്‍സിപ്പല്‍ ചെയര്‍മാന്‍ ഉഷ വി.ടി, അസി കലക്ടര്‍ മേഘശ്രീ, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി എസ് സുലൈമാന്‍, എക്‌സിക്യൂട്ടീവ് മെമ്പര്‍ ടി.എം അബ്ദു റഹ്മാന്‍, ബീച്ച് ഗെയിംസ് സംസ്ഥാന സംഘാടകസമിതി കണ്‍വീനര്‍ സുനില്‍കുമാര്‍ എന്നിവര്‍ സമീപം.