ഐഫോൺ 13ന് വമ്പൻ ഓഫർ; ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്സിന് തുടക്കം
ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്‌സ് ഓഫർ വിൽപനയിൽ ഐഫോൺ 13 (128 ജിബി) 47,990 രൂപയ്ക്ക് ലഭ്യമാണ്. ഐഫോൺ 13ന് ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ വിലയാണിത്. എക്സ്ചേഞ്ച് ഓഫറുകളൊന്നുമില്ലാതെയാണ് ഇത്രയും കുറഞ്ഞ നിരക്കിൽ ഐഫോൺ 13 ലഭ്യമാകുന്നത്. എന്നാൽ വളരെ ചുരുങ്ങിയ സമയത്തേക്ക് മാത്രായിരിക്കും ഈ ഓഫറിൽ ഫോൺ ലഭ്യമാകുക. അതിനുശേഷം 55000 രൂപയായിരിക്കും വില. ബിഗ് ബില്യൺ ഡേയ്സ് ഔദ്യോഗികമായി നാളെ മുതലാണ് ആരംഭിക്കുന്നത്. എന്നാൽ പ്ലസ് അംഗങ്ങൾക്ക് ഇന്നുമുതൽ ഓഫർ വിൽപനയിൽ പങ്കെടുക്കാം. ഇപ്പോൾ […]