ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ്; യു.കെയിൽ നിന്നുള്ള വിമാനങ്ങളുടെ വിലക്ക് ജനുവരി ഏഴുവരെ നീട്ടി
ബ്രിട്ടനിൽ ജനിതകമാറ്റം സ്ഥിരീകരിച്ച കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ യു.കെയിൽനിന്ന് ഇന്ത്യയിലേക്കുള്ളതും തിരിച്ചുമുള്ള വിമാനങ്ങളുടെ വിലക്ക് തുടരും. ഡിസംബർ 31 വരെയുണ്ടായിരുന്ന വിലക്ക് ജനുവരി ഏഴുവരെയാണ് നീട്ടിയത്. ജനുവരി ഏഴിന് ശേഷം കർശന നിയന്ത്രണങ്ങളോടെ വിമാന സർവിസ് പുനരാരംഭിക്കുമെന്നും വിശദാംശങ്ങൾ പിന്നീട് അറിയിക്കുമെന്നും വ്യോമയാനമന്ത്രി ഹർദീപ് സിങ് പുരി ട്വീറ്റ് ചെയ്തു.ബ്രിട്ടനിൽ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ ഡിസംബർ 31 വരെയായിരുന്നു വിമാനവിലക്ക് ഏർപ്പെടുപെടുത്തിയത്.