Local News

കണ്ണൂരിൽ ഫ്ലക്സ് കെട്ടുന്നതിനിടെ മരത്തിൽ നിന്നു വീണ് ബ്രസീൽ ആരാധകന് ദാരുണാന്ത്യം

  • 5th November 2022
  • 0 Comments

കണ്ണൂരിൽ ഫ്ലെക്സ് കെട്ടുന്നതിനിടെ ബ്രസീൽ ആരാധകൻ മരത്തിനു മുകളിൽ നിന്ന് വീണ് മരിച്ചു.ലോകകപ്പ് ഫുട്‌ബോളുമായി ബന്ധപ്പെട്ട് ഫ്ലക്സ് കെട്ടുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കണ്ണൂര്‍ അലവില്‍ സ്വദേശി നിതീഷ് (47) ആണ് മരിച്ചത്.രണ്ടു ദിവസം മുമ്പാണ് ഫ്ലക്സ് കെട്ടുന്നതിനിടെ നിതീഷ് മരത്തിൽനിന്ന് വീണത്. ഗുരുതരമായി പരിക്കേറ്റ നിതീഷ് കണ്ണൂരിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇന്ന് രാവിലെ മരിച്ചത്.ബ്രസീൽ ടീമിന് വിജയാശംസകൾ നേർന്ന് ഫ്ലക്സ് കെട്ടുന്നതിനിടെയാണ് അപകടം ഉണ്ടായത്.

Kerala News

‘കോണ്‍ഗ്രസിന്റെ രക്ഷയ്ക്ക് തരൂര്‍ വരട്ടെ’പാലായിൽ അഭിവാദ്യവുമായി ഫ്ലക്സ്,

  • 8th October 2022
  • 0 Comments

പാലായില്‍ ശശി തരൂരിന് അഭിവാദ്യം അര്‍പ്പിച്ച് ഫ്‌ളക്സ് ബോര്‍ഡ്. കോണ്‍ഗ്‌സിന്റെ രക്ഷയ്ക്കും രാജ്യത്തിന്റെ നന്മയ്ക്കും തരൂര്‍ വരട്ടെ എന്ന ഫ്‌ളക്‌സാണ് സ്ഥാപിച്ചിരിക്കുന്നത്. പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നത് തരൂരിനെയാണെന്നും പാലാ മണ്ഡലം പ്രസിഡന്റ് പ്രതികരിച്ചു.രാജ്യത്തിൻറെ നന്മയ്ക്കും ശശി തരൂർ വരട്ടെ എന്ന ഫ്ലക്സ് ആണ് പാലാ കൊട്ടാരമറ്റത്ത് സ്ഥാപിച്ചിരിക്കുന്നത്. ആരുടെയും പേര് ചേർത്തല്ല പോസ്റ്റ് അടിച്ചിരിക്കുന്നത്.പാര്‍ട്ടി ഔദ്യോഗികമായി വച്ച ബോർഡല്ലെന്നും പ്രവർത്തകർ ആഗ്രഹിക്കുന്നത് തരൂരിനെയെന്നും മണ്ഡലം പ്രസിഡന്‍റ് വ്യക്തമാക്കി.

Kerala News

‘ലീഡർ’ വിഡി സതീശന് പുതിയ വിശേഷണം,ആ കെണിയില്‍ വീഴില്ല,എന്‍റെ മാത്രം ചിത്രമുള്ള ഫ്ലക്സുകൾ ഇന്ന് തന്നെ മാറ്റിക്കുമെന്ന് പ്രതിപക്ഷനേതാവ്

തൃക്കാക്കരയിലെ മിന്നും വിജയത്തിന് ശേഷം പ്രതിപക്ഷനേതാവ് വിഡി സതീശനെ ലീഡറായി വിശേഷിപ്പിച്ച് തിരുവനന്തപുരം ന​ഗരത്തിലെ വിവിധ സ്ഥലങ്ങളിൽ പടുകൂറ്റൻ ഫ്ലക്സ് ബോർഡുകൾ വെച്ചിരുന്നു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വിജയത്തിന്റെ എല്ലാ ക്രഡിറ്റും സതീശന് നൽകുന്ന തരത്തിലാണ് ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.എന്നാല്‍ ക്യാപ്റ്റന്‍ വിളി, ലീഡര്‍ വിളി, പോലോത്ത കെണിയിലൊന്നും താന്‍ വീഴില്ലെന്ന് സതീശന്‍ പ്രതികരിച്ചു. അതൊക്കെ നേരത്തെ വ്യക്തമാക്കിയതാണ്. തങ്ങളുടേത് കൂട്ടായ നേതൃത്വമാണ്. തന്റെ ചിത്രം മാത്രമുള്ള ഫ്‌ളക്‌സ് ബോര്‍ഡുകള്‍ എവിടെയെങ്കിലും സ്ഥാപിച്ചിട്ടുണ്ടെങ്കില്‍ അത് നീക്കം ചെയ്യണമെന്നും അദ്ദേഹം […]

Kerala News

പുറത്താക്കുക, കോണ്‍ഗ്രസിനെ രക്ഷിക്കുക,കെസിക്കെതിരെ കോഴിക്കോടും ഫ്ലക്സുകൾ,

  • 13th March 2022
  • 0 Comments

സംഘടനാ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനെതിരെ കോഴിക്കോടും ഫ്ലെക്സുകള്‍.കോഴിക്കോട് പാളയം ഉള്‍പ്പെടെ നഗരത്തിന്റെ വിവധ ഭാഗങ്ങളിലാണ് ഫ്ലെക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്.കെസി വേണുഗോപാലിനെ പുറത്താക്കുക. കോണ്‍ഗ്രസിനെ രക്ഷിക്കുക എന്നാണ് ഫ്‌ലക്‌സുകളില്‍ ഉള്ളത്. മലയാളത്തിലും ഇംഗ്ലീഷിലും ഈ ആവശ്യമുണ്ട്. ആരാണ് സ്ഥാപിച്ചതെന്ന് വിവരമില്ല.കഴിഞ്ഞ ദിവസം കണ്ണൂരിലും സമാനരീതിയില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ കോഴിക്കോടും വന്നിരിക്കുന്നത് കണ്ണൂരില്‍ ശ്രീകണ്ഠപുരം, എരുവേശി ഭാഗങ്ങളിലായിരുന്നു പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. അഞ്ച് സംസ്ഥാനം വിറ്റു തുലച്ച കെസി വേണുഗോപാലിന് ആശംസകള്‍, പെട്ടിതൂക്കി വേണുഗോപാലിനെ ഒഴിവാക്കൂ […]

Kerala

അഗസ്ത്യന്‍ മുഴി കുന്ദമംഗലം റോഡ് നവീകരണ ഫ്‌ലക്‌സില്‍ രാഹുല്‍ ഗാന്ധിയുടെ ഫോട്ടോ അപമാനിക്കാനെന്ന് കോണ്‍ഗ്രസ്; വിഷയം വിവാദമാവുന്നു

കുന്ദമംഗലം: അഗസ്ത്യന്‍ മുഴി കുന്ദമംഗലം റോഡ് നവീകരണ പ്രവൃത്തിയുടെ ഉദ്ഘാടന ചടങ്ങിന്റെ ഫള്ക്‌സില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഉദ്ഘാടകന്‍ ജി. സുധാകരുനുമൊപ്പം വയനാട് എം.പി രാഹുല്‍ ഗാന്ധിയുടെ ചിത്രം കൂടി ഉള്‍പ്പെടുത്തിയതില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്ത്. അദ്ദേഹത്തെ അപമാനിക്കാനാണ് ഫോട്ടോ വച്ചതെന്നും രാഹുല്‍ പങ്കെടുക്കുമെന്ന് അറിയിക്കാതെയാണ് ഇതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. ഇങ്ങനെയൊരു ചടങ്ങ് സംബന്ധിച്ച് രാഹുലിന്റെ വയനാട്ടിലെയോ മുക്കത്തെയോ ഓഫീസുകളില്‍ അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് വയനാട് ഡി.സി.സി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണന്‍ പറഞ്ഞു. പ്രസ്തുത റോഡിന്റെ ഭൂരിഭാഗവും […]

error: Protected Content !!