Kerala News

മന്ത്രി ഉയർത്തിയ പതാക നിവര്‍ന്നില്ല,ഇറക്കിയ പതാക വീണ്ടും ഉയർത്തിയത് പോലീസുകാരന്‍;അന്വേഷണം

  • 16th August 2022
  • 0 Comments

എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി പത്തനംതിട്ടയില്‍ മന്ത്രി വീണാ ജോര്‍ജ് ഉയര്‍ത്തിയ പതാക നിവരാത്തത്‌ അന്വേഷിക്കും. കഴിഞ്ഞ ദിവസം പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടന്ന പരിപാടിക്കിടെയാണ് സംഭവം.മന്ത്രി വീണ ജോർജ് പതാക ഉയർത്തുന്നതിനിടെയാണ് പിഴവ് സംഭവിച്ചത്. പാതി പൊങ്ങിയ ദേശീയ പതാക, ചുറ്റിയ കയറിൽ കുടുങ്ങുകയായിരുന്നു. പതാക നിവരാതെ വന്നതോടെ ഉദ്യോഗസ്ഥർ പതാക താഴെ ഇറക്കി, പതാക കെട്ടിയതിലെ അപാകത പരിഹരിച്ചു. തുടർന്ന് പൊലീസ് ഉദ്യോഗസ്ഥരാണ് പതാക ഉയർത്തിയത്. മന്ത്രി വീണ ജോർജും ജില്ലാ കളക്ടർ ദിവ്യ […]

National News

ഓഗസ്റ്റ് 2 മുതല്‍ 15 വരെ എല്ലാവരും ത്രിവർണ്ണ പതാക പ്രൊഫൈൽ ചിത്രമായി ഇടണം;അഭ്യര്‍ഥിച്ച് പ്രധാനമന്ത്രി

  • 31st July 2022
  • 0 Comments

ഓഗസ്റ്റ് രണ്ട് മുതല്‍ 15 വരെയുള്ള ദിവസങ്ങളില്‍ എല്ലാവരും സാമൂഹിക മാധ്യമ അക്കൗണ്ടുകളുടെ പ്രൊഫൈല്‍ ചിത്രം ത്രിവര്‍ണ്ണമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പരിപാടിയായ ‘മൻ കി ബാത്തിലാണ്’ പ്രധാനമന്ത്രിയുടെ ആഹ്വനം. ഓഗസ്റ്റ് 13 മുതൽ 15 വരെ ‘ഹർ ഘർ തിരംഗ’ ക്യാമ്പയിനിൽ പങ്കുചേർന്ന് വീടുകളിൽ ദേശീയ പതാക ഉയർത്തണമെന്നും മോദി ഓർമിപ്പിച്ചു. ‘ഓഗസ്റ്റ് രണ്ടിന് ത്രിവര്‍ണ്ണവുമായി പ്രത്യേക ബന്ധമുണ്ട്. നമ്മുടെ ദേശീയ പതാക രൂപകല്‍പ്പന ചെയ്ത പിംഗളി വെങ്കയ്യയുടെ ജന്‍മദിനമാണ് അന്ന്. അദ്ദേഹത്തിന് […]

National News

സ്വാതന്ത്ര്യദിനാഘോഷം; വീടുകളില്‍ ദേശീയ പതാക ഉയര്‍ത്താന്‍ പ്രധാനമന്ത്രിയുടെ ആഹ്വാനം

  • 22nd July 2022
  • 0 Comments

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് എല്ലാ വീടുകളിലും ദേശീയ പതാക ഉയര്‍ത്തണമെന്ന ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓഗസ്റ്റ് 13നും 15നും ഇടയിലായി ത്രിവര്‍ണ്ണ പതാക വീടുകളില്‍ ഉയര്‍ത്തണമെന്നാണ് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. ‘ ആസാദി കാ അമൃത് മഹോത്സവിന്റെ’ ഭാഗമായിട്ടാണ് പ്രധാനമന്ത്രി ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ട് വച്ചത്. ‘ ഈ വര്‍ഷം ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ‘ഹര്‍ ഘര്‍ തിരംഗ’ എന്ന ആശയത്തെ നമുക്ക് കൂടുതല്‍ ശക്തിപ്പെടുത്താം. ഓഗസ്റ്റ് 13നും 15നും ഇടയിലായി നിങ്ങളുടെ വീടുകളില്‍ ത്രിവര്‍ണ്ണപതാക […]

Kerala News

മാലിന്യക്കൂമ്പാരത്തില്‍ ഉപേക്ഷിച്ച ദേശീയപതാകയെ സല്യൂട്ട് ചെയ്ത് എടുത്തുമാറ്റി പൊലീസ് ഉദ്യോഗസ്ഥന്‍

  • 13th July 2022
  • 0 Comments

ഇരുമ്പനം കടത്തുകടവു റോഡില്‍ മാലിന്യക്കൂമ്പാരത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ദേശീയ പതാകയ്ക്ക് സല്യൂട്ട് അടിച്ച് ആദരവ് നല്‍കിയ സിവില്‍ പോലീസ് ഓഫീസറുടെ ദൃശ്യങ്ങള്‍ വൈറല്‍. തൃപ്പൂണിത്തുറ ഹില്‍സ് പാലസ് പോലീസ് സ്റ്റേഷനിലെ ടി.കെ. അമല്‍ എന്ന പോലീസുകാരനാണ് തന്റെ പ്രവൃത്തിയിലൂടെ നാടിന് മാതൃകയായത്. ചൊവ്വാഴ്ച രാവിലെയോടെയാണ് ഇരുമ്പനം കടത്തുകടവു റോഡില്‍ രണ്ടു ലോഡ് വരുന്ന മാലിന്യങ്ങള്‍ പൊതുസ്ഥലത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. കോസ്റ്റ്ഗാര്‍ഡിന്റെ പതാകയും ലൈഫ് ജാക്കറ്റ്, റെയിന്‍കോട്ട് തുടങ്ങിയവയോടൊപ്പമാണ് ദേശീയ പതാകയും കണ്ടെത്തിയത്. അമല്‍ വാഹനത്തില്‍നിന്ന് […]

സംഘടനാബന്ധം ഉപേക്ഷിച്ചു; മുന്‍ പ്രവര്‍ത്തകന്റെ വീട്ടില്‍ അതിക്രമിച്ച് കയറി കൊടി നാട്ടി ആര്‍.എസ്.എസ്. പ്രതീകാത്മക ഇരിക്കപ്പിണ്ഡം വെച്ചതായും പരാതി

  • 28th October 2020
  • 0 Comments

സംഘടനാബന്ധം ഉപേക്ഷിച്ചതിന്റെ പേരില്‍ പത്തനംതിട്ടയില്‍ മുന്‍ പ്രവര്‍ത്തകന്റെ വീട്ടില്‍ അതിക്രമിച്ച് കയറി ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കൊടി നാട്ടിയതായും പ്രതീകാത്മക ഇരിക്കപ്പിണ്ഡം വെച്ചതായും പരാതി. പന്തളം മുളമ്പുഴ ശിവ ഭവനില്‍ എം.സി സദാശിവനാണ് ഇത് സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയത്. ആര്‍.എസ്.എസ് പ്രവര്‍ത്തകനായിരുന്ന താന്‍ സംഘടനകളുമായി അകന്ന് മാറിയതിനെ തുര്‍ന്നാണ് ഭീഷണി ഉണ്ടായതെന്നാണ് പരാതിക്കാരന്‍ പറയുന്നത്. കൂടാതെ കുടുംബത്തിന് നേരെ ഭീഷണിസന്ദേശം മുഴക്കിയതായും പരാതിയില്‍ പറയുന്നു. ഇന്നലെ പുലര്‍ച്ചെയാണ് പന്തളം മുളമ്പുഴ ശിവ ഭവനില്‍ എം.സി സദാശിവന്റെ വീട്ടില്‍ […]

error: Protected Content !!