പൊതു പണിമുടക്കിൽ നിന്ന് സിനിമ തിയേറ്ററുകളെ ഒഴിവാക്കണം; ഫിയോക്ക്
രണ്ടു ദിവസത്തെ പൊതു പണിമുടക്കിൽ നിന്ന് സംസ്ഥാനത്തെ സിനിമാ തിയേറ്ററുകളെ ഒഴിവാക്കണമെന്ന് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് ആവശ്യപ്പെട്ടു. കൊവിഡ് വ്യാപനത്തിന് ശേഷം തിയേറ്ററുകൾ പൂർണമായി തുറന്ന വരുന്ന സമയമാണിതെന്നും ഈ ഘട്ടത്തിൽ തീയേറ്ററുകൾ അടച്ചിടുന്നത് തിരിച്ചടിയാകുമെന്നും ഫിയോക് അഭിപ്രായപ്പെട്ടു. ഇന്ധന വിലവർധന അടക്കം കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണ് സംയുക്ത തൊഴിലാളി യൂണിയൻ രാജ്യവ്യാപകമായി പണിമുടക്ക് നടത്തുന്നത്. കേരളത്തിലും പണിമുടക്ക്ശക്തമാകും. എല്ലാ ജില്ലകളിലും 25 സമര കേന്ദ്രങ്ങൾ തുറന്ന് റാാലികൾ നടത്താനാണ് തീരുമാനം. […]