Local

കുന്ദമംഗലം ഗവണ്‍മെന്റ് കോളേജ് ഫിറ്റ്‌നസ് സെന്ററിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു

കുന്ദമംഗലം; കുന്നമംഗലം ഗവണ്‍മെന്റ് കോളേജില്‍ ഫിറ്റ്‌നസ് സെന്ററിന്റെ ഉദ്ഘാടനം അഡ്വ. പി.ടി.എ. റഹീം MLA നിര്‍വ്വഹിച്ചു. രണ്ട് ലക്ഷം രൂപ ചിലവില്‍ രക്ഷാകര്‍ത്തൃസമിതി ആണ് കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ എസ് ബീന ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം സുരേഷ്, പ്രൊ.ബഷീര്‍, ഡോ. സുപ്രഭ, ഡോ. ജെയ്ന്‍ ജോണ്‍, ഷാജി ആന്റണി തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പ്രിന്‍സിപ്പല്‍ സജി സ്റ്റീഫന്‍ സ്വാഗതവും ഡോ. നൗഫല്‍ നന്ദിയും പറഞ്ഞു.

error: Protected Content !!