എൻജിൻ തകരാറിലായി കടലിൽ കുടുങ്ങി; മത്സ്യബന്ധന വള്ളത്തിലെ നാല്പത്തിഒന്ന് തൊഴിലാളികളെ രക്ഷപ്പെടുത്തി
എൻജിൻ തകരാർ മൂലം കടലിൽ കുടുങ്ങിയ മത്സ്യ ബന്ധന വെള്ളത്തിലെ 41 തൊഴിലാളികളെ രക്ഷപ്പെടുത്തി. ഫിഷറീസ് റെസ്ക്യൂ ടീം നേതൃത്വത്തിലുള്ള സംഘമാണ് രക്ഷപ്പെടുത്തി കരയിലെത്തിച്ചത്. എടക്കഴിയൂർ സ്വദേശി നൗഷാദിന്റെ ഉടമസ്ഥതയിലുള്ള ബർക്കത്ത് എന്ന വള്ളമാണ് 41 തൊഴിലാളികളുമായി കടലിൽ കുടുങ്ങിയത്. തൃശൂർ ചേറ്റുവയിൽ നിന്നും ഇന്ന് രാവിലെ മത്സ്യബന്ധനത്തിനായി പുറപ്പെട്ടതായിരുന്നു സംഘം. നാട്ടിക കരയിൽ നിന്നും രണ്ട് നോട്ടിക്കൽ മൈൽ അകലെ വെച്ചായിരുന്നു സംഭവം ഉണ്ടായത്. ഉടൻ തന്നെ തൊഴിലാളികൾ വിവരം അഴീക്കോട് ഫിഷറീസ് സ്റ്റേഷനിലേക്ക് വിളിച്ചറിയിച്ചു. […]

