Kerala

കോഴിക്കോട് മത്സ്യബന്ധനത്തിനു പോയ ബോട്ടുകളിൽ പരിശോധന കർശനം, മത്സ്യക്കുഞ്ഞുങ്ങളെ പിടിച്ചാൽ നടപടി

  • 4th August 2023
  • 0 Comments

കോഴിക്കോട്∙ ട്രോളിങ് നിരോധനത്തിനു ശേഷം പുറംകടലിൽ മത്സ്യബന്ധനത്തിനു പോയ ബോട്ടുകളിൽ പരിശോധന കർശനമാക്കി ഫിഷറീസ് വകുപ്പ്. വളർച്ചയെത്താത്ത മത്സ്യക്കുഞ്ഞുങ്ങളെ പിടിക്കുന്നവർക്കെതിരെ നടപടിയെടുക്കുന്നതിന്റെ ഭാഗമായാണ് ബോട്ടുകളിൽ പരിശോധന. ഇന്നലെ പുലർച്ചെ പുതിയാപ്പ ഹാർബറിൽ തിരിച്ചെത്തിയ മത്സ്യബന്ധന ബോട്ടുകളിൽ നടത്തിയ പരിശോധനയിൽ അയലക്കുഞ്ഞുങ്ങളെ കണ്ടെത്തി. ആർക്കെതിരെയും കേസെടുത്തിട്ടില്ലെന്നും വരും ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്നും ഫിഷറീസ് അധികൃതർ വ്യക്തമാക്കി. കടലിൽ മത്സ്യസമ്പത്ത് കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് വളർച്ചയെത്താത്ത മത്സ്യക്കുഞ്ഞുങ്ങളെ പിടിക്കുന്നതും വിൽപന നടത്തുന്നതും ഫിഷറീസ് വകുപ്പ് വിലക്കിയത്.

Kerala News

വ്യാഴാഴ്ച രാത്രി കടലാക്രമണത്തിനും സാധ്യത, ജാഗ്രതാ നിർദേശം

  • 13th March 2023
  • 0 Comments

തിരുവനന്തപുരം: കേരള തീരത്ത് നാളെ രാവിലെ 8.30 മുതൽ വ്യാഴാഴ്ച രാത്രി 8.30 വരെ 1.0 മീറ്റർ മുതൽ 1.9 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം. ഈ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിർദേശം നൽകി. മത്സ്യബന്ധനയാനങ്ങളുടെയും ഉപകരണങ്ങളുടെയും സുരക്ഷ ഉറപ്പാക്കണമെന്നും ബീച്ചിലേയ്ക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.

Kerala News

തീരപ്രദേശത്ത് വറുതിയുടെ കാലം; സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഇന്ന് അര്‍ധരാത്രി മുതല്‍

കേരള തീരപ്രദേശത്തെ കടലില്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ട്രോളിംഗ് നിരോധനം. ജൂലായ് 31 വരെ 52 ദിവസം ട്രോളിംഗ് നിരോധം ഏര്‍പ്പെടുത്താനുള്ള തീരുമാനത്തിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. 4500 ട്രോളിംഗ് ബോട്ടുകളാണ് കേരളത്തിലുള്ളത്. ട്രോളിംഗ് നിരോധന കാലത്ത് ഹാര്‍ബറുകള്‍ പരമ്പരാഗത വള്ളങ്ങള്‍ക്ക് മാത്രമായി തുറന്ന് കൊടുക്കും. ഹാര്‍ബറുകളിലും ലാന്‍ഡിംഗ് സെന്ററുകളിലും പ്രവര്‍ത്തിക്കുന്ന ഡീസല്‍ ബങ്കുകള്‍ അടച്ചിടാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. മീന്‍ കച്ചവടം മുതല്‍ ഐസ് പ്ലാന്റുകള്‍ വരെ അനുബന്ധ തൊഴില്‍ മേഖലകളിലും ട്രോളിംഗ് നിരോധനം പ്രതിഫലിക്കും. തീരക്കടലിലും ആഴക്കടലിലും […]

error: Protected Content !!