Kerala News

സംസ്ഥാനത്ത് മത്സ്യ ബന്ധന പണിമുടക്ക് തുടരുന്നു

മത്സ്യ മേഖലാ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ മണ്ണെണ്ണ വിലവർധന തടയുക, മത്സ്യമേഖലയ്ക്ക് ദോഷകരമായ കേന്ദ്ര, സംസ്ഥാന നിയമങ്ങൾ തിരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാനത്ത്മത്സ്യത്തൊഴിലാളികൾ നടത്തുന്ന പണിമുടക്ക് തുടരുന്നു. തീരശോഷണം സംഭവിച്ച മേഖലകൾ കേന്ദ്രീകരിച്ച് അടിയന്തിരമായ ഒരു പദ്ധതി നടപ്പിലാക്കാൻ സർക്കാർ തയ്യാറാവണം. ഇന്ന് സെക്രട്ടേറിയറ്റിനു മുന്നിൽ വലിയ പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്. ഒൻപതോളം മത്സ്യത്തൊഴിലാളി സംഘടനകളാണ് പണിമുടക്കിൽ പങ്കെടുക്കുന്നത്.

National News

സെയ്ഷല്‍സില്‍ നാവികസേന തടവിലാക്കിയ 56 മത്സ്യത്തൊഴിലാളികൾ മോചിതരായി; രണ്ട് പേർ മലയാളികൾ

  • 22nd March 2022
  • 0 Comments

സമുദ്രാതിർത്തി ലംഘിച്ച് മീൻ പിടിച്ചതിന് സെയ്ഷല്‍സില്‍ നാവികസേന തടവിലാക്കിയ 61 ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികളില്‍ 56 പേര്‍ മോചിതരായി. ഇന്ന് സെയ്ഷല്‍സ് സുപ്രീംകോടിതിയില്‍ ഇവരെ ഹാജരാക്കിയിരുന്നു . ബോട്ടുകളിലെ ക്യാപ്റ്റന്‍മാരായ അഞ്ച് തമിഴ്നാട്ടുകാരെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. മോചിതരായവരില്‍ രണ്ട് മലയാളികളും,അഞ്ചുപേര്‍ അസംകാരും ബാക്കി തമിഴ്നാട്ടുകാരുമാണ്. . ഇവരെ വ്യോമസേനാ വിമാനത്തില്‍ നാട്ടിലെത്തിക്കാന്‍ സെയ്ഷല്‍സിലെഇന്ത്യൻ ഹൈക്കമീഷണറും നോര്‍ക്കയും വേള്‍ഡ് മലയാളി ഫെഡറേഷനും ശ്രമം തുടങ്ങി. ഫെബ്രുവരി 22ന് പോയ സംഘം പന്ത്രണ്ടാം തീയതിയാണ് സമുദ്രാതിർത്തി ലംഘിച്ചതിന് […]

National News

സീഷെല്‍സില്‍ തടവില്‍ കഴിയുന്നത് 61 മത്സ്യത്തൊഴിലാളികൾ; നിയമ സഹായം നൽകാൻ വേള്‍ഡ് മലയാളി ഫെഡറേഷൻ

  • 20th March 2022
  • 0 Comments

സമുദ്രാതിർത്തി ലംഘിച്ച കുറ്റത്തിന് ആഫ്രിക്കയിലെ സീഷെല്‍സില്‍ തടവില്‍ കഴിയുന്ന 61 മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കാനുള്ള ശ്രമം തുടരുന്നു. മത്സ്യത്തൊഴിലാളികള്‍ക്ക് നിയമസഹായം നല്‍കുന്നത് വേള്‍ഡ് മലയാളി ഫെഡറേഷനാണ് . തിരുവനന്തപുരം വിഴിഞ്ഞം കോട്ടപ്പുറം കടക്കുളം സ്വദേശികളായ ജോണി, തോമസ് എന്നീ രണ്ട് മലയാളികളാണ് തടവിലായ സംഘത്തിലുള്ളത്. തൊഴിലാളികളുടെ മോചനത്തിനായുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു.കൊച്ചിയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ 61 അംഗ സംഘം പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നാണ് അന്താരാഷ്ട്ര സമുദ്രാര്‍തിര്‍ത്തി മുറിച്ചുകടക്കേണ്ടി വന്നത്. തുടര്‍ന്ന് സീഷെല്‍ തീരത്തെത്തിയ ഇവരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഈ […]

Kerala

മാതൃകയായി മത്സ്യത്തൊഴിലാളികള്‍

കോഴിക്കോട്: വെള്ളപൊക്ക ദുരിതം അനുഭവിക്കുന്ന ഒളവണ്ണ പ്രദേശത്ത് രക്ഷാ പ്രവര്‍ത്തനത്തിനായി ഫിഷറീസ് വകുപ്പ് ജില്ലാ ഭരണകൂടത്തിന് നല്‍കിയ ‘രണദീപം ‘എന്ന യാനത്തിന് നല്‍കിയ ഇന്ധനം രക്ഷാപ്രവര്‍ത്തനത്തിന് ശേഷം ബാക്കി വന്നത് ഫിഷറീസ് വകുപ്പിന് തിരിച്ച് നല്‍കി മത്സ്യത്തൊഴിലാളികള്‍ പ്രശംസ നേടി. തിരിച്ച് ഏല്‍പ്പിച്ച ഇന്ധനം വകുപ്പിനുവേണ്ടി ജൂനിയര്‍ സൂപ്രണ്ട് പ്രദീപന്‍.എം.പി, ഫിഷറീസ് ഡെവലപ്പ്‌മെന്റ് ഓഫീസര്‍ പ്രഭാകരന്‍.കെ, ജയപ്രകാശ്.ഇ.കെ, അജിത്ത്കുമാര്‍ എന്നിവര്‍ ഏറ്റുവാങ്ങി മത്സ്യഫെഡ് ബങ്കില്‍ ഏല്‍പ്പിച്ചു. ഒളവണ്ണ പ്രദേശത്ത് നിന്ന് 150 പേരെ സുരക്ഷിത സ്ഥാനത്ത് എത്തിക്കുന്നതിനും […]

error: Protected Content !!