Kerala News

മീന്‍പിടിത്ത വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

അഞ്ചുതെങ്ങിൽ മീൻപിടുത്ത വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മുങ്ങി മരിച്ചു. പുത്തന്‍മണ്ണ് ലക്ഷംവീട്ടില്‍ ആന്റണിയുടെ മകന്‍ ബാബുവാണ് മരിച്ചത്.ഇന്ന് പുലർച്ചെ 5.45 നാണ് അപകടം നടന്നത്. അഞ്ചുതെങ്ങ് മുസ്ലിം പള്ളിയുടെ എതിര്‍വശം തീരത്തുനിന്ന് മത്സ്യബന്ധനത്തിനായി പോയ പ്രിന്‍സ് എന്ന വള്ളം ശക്തമായ തിരയില്‍പ്പെട്ട് മറിഞ്ഞ് ബാബു ഉൾപ്പെടെ മൂന്ന് പേർ കടലിൽ വീണു.അപകടത്തില്‍പ്പെട്ട മറ്റ് രണ്ട് പേരുടെ ആരോഗ്യനില തൃപ്തികരമാണ്. ബാബുവിന്റെ മൃതദേഹം ചിറയന്‍കീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

error: Protected Content !!