മുക്കം അഗസ്ത്യന്‍ മുഴിയിലെ മത്സ്യ മാര്‍ക്കറ്റില്‍ നിന്ന് പഴയ മത്സ്യം പിടികൂടി
കോഴിക്കോട് മുക്കം അഗസ്ത്യന്‍ മുഴിയിലെ മാര്‍ക്കറ്റില്‍ നിന്ന് പഴയ മത്സ്യങ്ങള്‍ ഭക്ഷ്യ സുരക്ഷാ വിഭാഗം പിടികൂടി. മത്സ്യം വാങ്ങിയവരുടെ പരാതിയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പഴകിയ പുഴുവരിച്ച മത്സ്യം പിടികൂടിയത്. ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരും മുക്കം നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുമാണ് പരിശോധന നടത്തിയത്. മത്സ്യ കടയ്ക്ക് ഫുഡ് സേഫ്റ്റി ലൈസന്‍സ് ഇല്ല. കട അടച്ചുപൂട്ടാന്‍ ഉദ്യോഗസ്ഥ നിര്‍ദ്ദേശം നല്‍കി.

