പെർത്തിൽ പവർ കാട്ടി ടീം ഇന്ത്യ; ഒന്നാം ടെസ്റ്റിൽ ഓസ്‌ട്രേലിയയെ 295 റൺസിന് തകർത്തു
കിവീസിനെതിരെ വൈറ്റ് വാഷോടെ നാണം കെട്ട് തോൽവി സമ്മതിക്കേണ്ടി വന്നതിന്റെ പ്രതികാരം ഓസ്‌ട്രേലിയയോട് തീർത്ത് ടീം ഇന്ത്യ.ഓസ്‌ട്രേലിയക്കെതിരെ പെർത്തിൽ നടന്ന ഒന്നാം ടെസ്റ്റിൽ കളിയുടെ സർവ്വമേഖലയിലും ആധിപത്യം പുലർത്തി 295 റൺസിന്റെ തകർപ്പൻ ജയം സ്വന്തമാക്കി . ബുംറയും സിറാജും കരുത്തുകാട്ടിയപ്പോൾ പെർത്തിൽ ഇന്ത്യൻ ബൗളർമാർക്ക് മുന്നിൽ നിലയുറപ്പിക്കാനാകാതെ ഓസീസ് ബാറ്റർമാർ വീണു 534 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസീസ് 238 റൺസിന് പുറത്തായി. ട്രാവിസ് ഹെഡ്, മിച്ചല്‍ മാര്‍ഷ് എന്നിവരുടെ ഇന്നിങ്‌സുകളാണ് ഓസീസിന് അല്‍പ്പമെങ്കിലും ആശ്വാസം […]