ഇന്ത്യ- ദക്ഷിണാഫ്രിക്ക ആദ്യ ഏകദിനം ഇന്ന്; രാഹുൽ ഇന്ത്യയെ നയിക്കും
ദക്ഷിണാഫ്രിക്ക-ഇന്ത്യ ഏകദിന പരമ്പരയ്ക്ക് പാളിലെ ബോളണ്ട് പാർക്കിൽ ഇന്ന് തുടക്കമാകും. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 2 മണിക്കാണ് മത്സരം ആരംഭിക്കുക. ക്യാപ്റ്റനായി നിയമിക്കപ്പെട്ട രോഹിത് ശർമ്മ പരുക്കേറ്റ് പുറത്തായതിനാൽ വൈസ് ക്യാപ്റ്റൻ ലോകേഷ് രാഹുലാണ് ഇന്ത്യൻ ടീമിനെ നയിക്കുക. ലോകേഷ് രാഹുൽ, ശിഖർ ധവാൻ, ഇഷാൻ കിഷൻ, ഋതുരാജ് ഗെയ്ക്‌വാദ്, വെങ്കടേഷ് അയ്യർ എന്നീ അഞ്ച് ഓപ്പണർമാരുമായാണ് ഇന്ത്യയുടെ വരവ്.എന്നാൽ ഇതിൽ രണ്ട് പേർക്കേ ടീമിൽ ഇടം ലഭിക്കൂ. താൻ ഓപ്പൺ ചെയ്യുമെന്ന് രാഹുൽ അറിയിച്ചതിനാൽ ബാക്കിയുള്ള […]