National News

ജില്ലയ്ക്ക് അംബേദ്കറിന്റെ പേരിട്ടു: ആന്ധ്ര പ്രദേശില്‍ മന്ത്രിയുടെയും എംഎല്‍എയുടെയും വീടുകള്‍ക്ക് തീയിട്ടു

പുതുതായി രൂപീകരിച്ച കോനസീമ ജില്ലയുടെ പേര് ബി.ആര്‍ അംബേദ്കര്‍ കോനസീമ ജില്ല എന്ന് പുനര്‍നാമകരണം ചെയ്യുന്നതില്‍ പ്രതിഷേധിച്ച് ആന്ധ്ര പ്രദേശില്‍ സമരക്കാര്‍ ഗതാഗത മന്ത്രി വിശ്വരൂപിന്റേയും ഒരു എംഎല്‍എയുടേയും വീടിന് തീയിട്ടു. കോനസീമ പരിരക്ഷണ സമിതിയും, കോനസീമ സാധന സമിതിയുടേയും മറ്റ് സംഘടനകളുടേയും പ്രവര്‍ത്തകരാണ് വീടുകള്‍ക്ക് തീയിട്ടത്. മന്ത്രിയെയും കുടുംബത്തെയും പോലീസ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. പോലീസ് വാഹനവും വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ബസും കത്തിച്ചു. കല്ലേറില്‍ നിരവധി പോലീസുകാര്‍ക്ക് പരിക്കേറ്റു. പേരുമാറ്റാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തിനെതിരെ നൂറുകണക്കിന് […]

International News

അമേരിക്കയില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ വെടിവെപ്പ്; 10 പേര്‍ കൊല്ലപ്പെട്ടു, പതിനെട്ടുകാരന്‍ അറസ്റ്റില്‍

അമേരിക്കയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ നടന്ന വെടിവെപ്പില്‍ പത്ത് പേര്‍ക്ക് ദാരുണാന്ത്യം. പതിമൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ശനിയാഴ്ച ന്യൂയോര്‍ക്കിലെ ബഫല്ലോയില്‍ ഒരു സൂപ്പര്‍ മാര്‍ക്കറ്റിലായിരുന്നു സംഭവം. പേയ്റ്റന്‍ ഗ്രെന്‍ഡന്‍ എന്ന പതിനെട്ടുകാരനാണ് അക്രമി. വംശവെറിയാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. ഇയാള്‍ പൊലീസിനു മുന്നില്‍ കീഴടങ്ങി. വെടിയേറ്റ പതിമൂന്ന് പേരില്‍ പതിനൊന്നുപേരും കറുത്തവര്‍ഗക്കാരാണ്. വെളുത്തവംശജനായ അക്രമി, ആക്രമണം ക്യാമറയിലൂടെ ലൈവ് സ്ട്രീം ചെയ്യുകയും ചെയ്തിരുന്നു. കറുത്തവര്‍ഗക്കാര്‍ ഏറെ താമസിക്കുന്ന പ്രദേശത്താണ് ഈ സൂപ്പര്‍മാര്‍ക്കറ്റ് സ്ഥിതിചെയ്യുന്നത്. മരിച്ചവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. […]

Kerala News

കണ്ണൂർ കളക്ടറേറ്റിൽ ഗണ്‍മാന്റെ തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിപൊട്ടി

  • 21st March 2021
  • 0 Comments

കണ്ണൂർ കളക്ടറേറ്റിൽ തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിപൊട്ടി. തെരഞ്ഞെടുപ്പ് നിരീക്ഷകൻ്റെ ഗൺമാൻ്റെ കൈവശമുണ്ടായിരുന്ന തോക്കിൽ നിന്നാണ് വെടി പൊട്ടിയത്. തെരഞ്ഞെടുപ്പ് നിരീക്ഷകന്റെ ഗണ്‍മാന്റെ കൈവശമുണ്ടായിരുന്ന തോക്കില്‍ നിന്നാണ് അബദ്ധത്തില്‍ വെടിപൊട്ടിയത്. തിര നിറച്ചത് പരിശോധിക്കുന്നതിനിടെയാണ് സംഭവം നടന്നത്.ആർക്കും പരിക്കില്ല.

error: Protected Content !!