kerala Kerala

കുടുംബപ്രശ്‌നം; സ്‌കൂട്ടറില്‍ പോവുകയായിരുന്ന യുവതിയെ ഭര്‍ത്താവ് പെട്രോളൊഴിച്ച് തീകൊളുത്തി; ഇരുവര്‍ക്കും പരുക്ക്

  • 19th February 2024
  • 0 Comments

ആലപ്പുഴ: ചേര്‍ത്തലയില്‍ സ്‌കൂട്ടറില്‍ സഞ്ചരിച്ച യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി. കടക്കരപ്പിള്ളി സ്വദേശി ആരതിയെയാണ് ഭര്‍ത്താവ് ശ്യാംജിത്ത് ആക്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഇരുവരെയും ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ചേര്‍ത്തല താലൂക്ക് ആശുപത്രിക്ക് സമീപം ഇന്ന് രാവിലെയാണ് സംഭവം. സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയെ തടഞ്ഞുനിര്‍ത്തിയ ശേഷം ഭര്‍ത്താവ് തലയില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. കുടുംബപ്രശ്നമാണ് പ്രകോപനത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

National News

ഡൽഹി പൊലീസ് ട്രെയിനിംഗ് സ്കൂളിൽ വൻ തീപിടിത്തം; . യാർഡിൽ നിർത്തിയിട്ടിരുന്ന 450 ഓളം വാഹനങ്ങൾ കത്തിനശിച്ചു

  • 29th January 2024
  • 0 Comments

വസീറാബാദിലെ ഡൽഹി പൊലീസ് ട്രെയിനിംഗ് സ്കൂളിൽ വൻ തീപിടിത്തം. യാർഡിൽ നിർത്തിയിട്ടിരുന്ന 450 ഓളം വാഹനങ്ങൾ കത്തി നശിച്ചു.ഡൽഹി ഫയർ സർവീസ് ഡിപ്പാർട്ട്‌മെൻ്റിൻ്റെ എട്ട് ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. സംഭവത്തിൽ ആളപായമില്ല. പുലർച്ചെ പന്ത്രണ്ടരയോടെയാണ് തീപിടുത്തം ഉണ്ടായതെന്നാണ് നിഗമനം. വിവരം ലഭിച്ചയുടൻ എട്ട് ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി. എന്നാൽ തീ നിയന്ത്രണവിധേയമാക്കാൻ കൂടുതൽ ഫയർ എഞ്ചിനുകൾ എത്തിക്കേണ്ടി വന്നു. പുലർച്ചെ നാലരയോടെയാണ് തീ നിയന്ത്രണവിധേയമായത്. തീപിടിത്തത്തിൽ ഏകദേശം 200 നാലുചക്ര വാഹനങ്ങളും 250 […]

Kerala

ഭര്‍ത്താവ് ഭാര്യയുടെ വീട്ടുമുറ്റത്ത് തീകൊളുത്തി മരിച്ചു

  • 29th January 2024
  • 0 Comments

പത്തനംതിട്ട: വലഞ്ചുഴിയില്‍ ഭര്‍ത്താവ് ഭാര്യയുടെ വീട്ടുമുറ്റത്ത് തീകൊളുത്തി മരിച്ചു. ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശി ഹാഷിം (39) ആണ് മരിച്ചത്. രാത്രി 12.30 ഓടെയാണ് സംഭവം. ഹാഷിമും ഭാര്യയും തമ്മില്‍ നേരത്തെ തന്നെ വഴക്കായിരുന്നു. വിവാഹമോചന കേസും നിലവിലുണ്ടെന്ന് പൊലീസ് സൂചിപ്പിച്ചു. ഇന്നലെ രാത്രി ഭാര്യവീട്ടിലെത്തിയ ഹാഷിം ഭാര്യയുമായി വീണ്ടും വഴക്കിട്ടു. ഇതിനു പിന്നാലെ യുവാവ് കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ ദേഹത്തേക്ക് ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഹാഷിം സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് […]

National

ഡല്‍ഹിയില്‍ വീടിന് തീപിടിച്ചു; ഒമ്പതു മാസം പ്രായമായ കുഞ്ഞടക്കം നാല് പേര്‍ മരിച്ചു

  • 27th January 2024
  • 0 Comments

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഷഹ്ദാര പ്രദേശത്തെ വീടിന് തീപിടിച്ചു. ഒമ്പതു മാസം പ്രായമായ കുഞ്ഞടക്കം നാല് പേര്‍ മരിച്ചു. രണ്ട് പേര്‍ ചികിത്സയിലാണ്. തീപിടിത്തത്തെ തുടര്‍ന്നുണ്ടായ പുക ശ്വസിച്ച് ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് ഡല്‍ഹിയിലെ ഷഹ്ദാര പ്രദേശത്തെ നാലു നില വീടിന് തീപിടിത്തമുണ്ടായത്. അഞ്ച് അഗ്‌നിരക്ഷാ യൂണിന്റ് എത്തിയാണ് തീ അണച്ചത്. വിവരമറിഞ്ഞെത്തിയ പൊലീസ് നാട്ടുകാരുടെ സഹായത്തോടെ മൂന്ന് പേരെ പുറത്തെത്തിച്ചു. ഇതിന് ശേഷമാണ് അഗ്‌നിരക്ഷാ സേന എത്തിയത്. 28-ഉം 40-ഉം വയസുള്ള […]

Kerala

പമ്പയില്‍ കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചു; അപകടത്തില്‍ ആളപായമില്ല. തീപിടിക്കാന്‍ കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് അധികൃതര്‍

  • 6th January 2024
  • 0 Comments

പത്തനംതിട്ട: പമ്പയില്‍ കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചു. അപകടത്തില്‍ ആളപായമില്ല. തീപിടിക്കാന്‍ കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് എന്നാണ് കെഎസ്ആര്‍ടിസിയുടെ പ്രാഥമിക നിഗമനം. ഇന്ന് രാവിലെയാണ് സംഭവം.പമ്പ- നിലയ്ക്കല്‍ ചെയ്ന്‍ സര്‍വീസിനായി പമ്പയില്‍ നിര്‍ത്തിയിട്ടിരുന്ന ബസിനാണ് തീപിടിച്ചത്. തീര്‍ഥാടകര്‍ മലയിറങ്ങി പമ്പയില്‍ ക്യൂ നില്‍ക്കുന്ന മുറയ്ക്കാണ് ബസുകള്‍ ഓരോന്നായി എത്തുന്നത്. ഈ ക്രമീകരണം അനുസരിച്ച് തീര്‍ഥാടകരെ കയറ്റുന്നതിനായി പമ്പയിലെ പാര്‍ക്കിങ് യാര്‍ഡില്‍ നിന്ന് ബസ് എടുക്കാന്‍ പോകുന്നതിന് മുന്‍പാണ് തീ ഉയര്‍ന്നത്. ബസ് എടുക്കുന്നതിനായി ഡ്രൈവറും കണ്ടക്ടറും ബസില്‍ […]

Kerala

തൃശൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു; കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും കത്തി നശിച്ചു; തീ ഉയരുന്നതു കണ്ട് യാത്രക്കാര്‍ പുറത്തിറങ്ങിയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു

  • 17th December 2023
  • 0 Comments

തൃശൂര്‍: എടത്തിരുത്തി ചൂലൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. ചൂലൂര്‍ പൊട്ടന്‍ സെന്ററില്‍ ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് അപകടം ഉണ്ടായത്. എയര്‍പോര്‍ട്ടില്‍ പോയി വരികയായിരുന്ന കുടുംബം സഞ്ചരിച്ചിരുന്ന ഹ്യൂണ്ടായ് കാറാണ് കത്തിയത്. വലപ്പാട് സ്വദേശി കൊണ്ടിയാറ വീട്ടില്‍ ഗോപാലകൃഷ്ണനും കുടുംബവുമാണ് വാഹനത്തിലുണ്ടായിരുന്നത്. തീ ഉയരുന്നതു കണ്ട് യാത്രക്കാര്‍ പുറത്തിറങ്ങിയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പിടിത്തത്തിന് കാരണമെന്നാണ് സൂചന. ഫയര്‍ ഫോഴ്സ് എത്തിയാണ് തീ കെടുത്തിയത്. കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും കത്തി നശിച്ചു.

Kerala

ദേശീയപാതാ നിര്‍മാണത്തിനിടെ തൃശൂരില്‍ ടാറിംഗ് വാഹനത്തിന് തീപിടിച്ചു; ഡ്രൈവര്‍ക്ക് പൊള്ളലേറ്റു

  • 3rd December 2023
  • 0 Comments

തൃശ്ശൂര്‍: ദേശീയപാതാ നിര്‍മ്മാണത്തിനിടെ തൃശ്ശൂരില്‍ കയ്പമംഗലത്ത് റോഡു പണിക്ക് കൊണ്ടുവന്ന വാഹനത്തിന് തീ പിടിച്ചു. കയ്പ്പമംഗലം 12 ല്‍ നിര്‍ദ്ദിഷ്ട ആറുവരി ദേശീയപാത 66 ന്റെ പണികള്‍ക്കായി കൊണ്ടുവന്ന ടാറിംഗ് വാഹനത്തിനാണ് തീ പിടിച്ചത്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു തീപ്പിടുത്തം ഉണ്ടായത്. അപകടത്തില്‍ വാഹനത്തിന്റെ ഡ്രൈവര്‍ രഞ്ജിത്തിന് കൈക്ക് പൊള്ളലേറ്റു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. മറ്റു തൊഴിലാളികളും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് തീയണച്ചു. എന്നാല്‍ അപ്പോഴേക്കും ടാറിംഗ് മെഷീന്‍ പൂര്‍ണമായും കത്തിനശിച്ചു. കയ്പമംഗലം പോലീസും […]

information

കറാച്ചിയില്‍ ബഹുനില ഷോപ്പിംഗ് മാളില്‍ വന്‍ തീപിടിത്തം; 11 പേര്‍ വെന്തുമരിച്ചു; നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു; തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല

  • 25th November 2023
  • 0 Comments

പാകിസ്ഥാനിലെ കറാച്ചിയില്‍ ബഹുനില ഷോപ്പിംഗ് മാളില്‍ വന്‍ തീപിടിത്തം. 11 പേര്‍ വെന്തുമരിച്ചു. നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. കറാച്ചിയിലെ റാഷിദ് മിന്‍ഹാസ് റോഡില്‍ സ്ഥിതി ചെയ്യുന്ന ആര്‍ജെ ഷോപ്പിംഗ് മാളില്‍ രാവിലെയോടെയാണ് തീപിടുത്തമുണ്ടായത്. 50 ഓളം പേരെ രക്ഷപ്പെടുത്തിയെങ്കിലും കെട്ടിടത്തിനുള്ളില്‍ കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നതായി അഗ്‌നിശമന സേന അറിയിച്ചു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

National News

ഈഡൻ ഗാർഡൻസിൽ വൻ തീപിടുത്തം

  • 10th August 2023
  • 0 Comments

കൊൽക്കത്തയിലെ ഐകോണിക് ക്രിക്കറ്റ് സ്റ്റേഡിയമായ ഈഡൻ ഗാർഡൻസിൽ തീപിടുത്തമുണ്ടായതായി റിപ്പോർട്ട്. സ്റ്റേഡിയത്തിലെ ഡ്രസിങ് റൂമുകളിൽ ഒന്നിൽ തീപിടുത്തമുണ്ടായതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് .2023ലെ ഏകദിന ലോകകപ്പിന് മുന്നോടിയായി സ്റ്റേഡിയത്തിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെയാണ് സംഭവം. രാത്രി 11.50 ഓടെയാണ് തീപിടിത്തമുണ്ടായതെന്ന് പ്രാദേശിക മാധ്യമമായ ‘സംഗബാദ് പ്രതിദിൻ’ റിപ്പോർട്ട് ചെയ്യുന്നു. ‘എവേ ടീം’ ഡ്രസിങ് റൂമിൽ നിന്ന് പുക ഉയരുന്നത് ഗ്രൗണ്ട് സ്റ്റാഫ് അംഗങ്ങളാണ് ആദ്യം കണ്ടത്. ഈ ഡ്രസിങ് റൂമിന് പുറത്ത് നവീകരണ ജോലികൾ നടന്നിരുന്നു. […]

Kerala Local News

കൃഷ്ണഗിരിയിലെ പടക്കക്കടയിൽ തീപിടിത്തം: 5 മരണം, 20ൽ അധികം പേർക്ക് പരുക്ക്

  • 29th July 2023
  • 0 Comments

കൃഷ്ണഗിരി∙ തമിഴ്നാട്ടിലെ കൃഷ്ണഗിരിയിലെ സ്വകാര്യ പടക്കക്കടയിലുണ്ടായ തീപിടിത്തത്തിൽ അഞ്ച് പേർ മരിച്ചു. ഇരുപതോളം പേർക്ക് പരുക്കേറ്റതായാണ് റിപ്പോർട്ട്. ശനിയാഴ്ച കൃഷ്ണഗിരി പഴയപേട്ട മുരുകൻ ക്ഷേത്രത്തിലേക്കുള്ള റോഡിലെ സ്വകാര്യ പടക്കക്കടയിലാണ് അപകടം. പരുക്കേറ്റ എല്ലാവരെയും കൃഷ്ണഗിരി സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പടക്കങ്ങൾ പൊട്ടിത്തെറിച്ച് സമീപത്തെ മൂന്നിലധികം വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു. കെട്ടിടങ്ങൾക്കിടയിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. പലർക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. അതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ട്. ചുറ്റും ആളിപ്പടരുന്ന തീ അണയ്ക്കാനുള്ള ശ്രമത്തിലാണ് അഗ്നിശമന സേനാംഗങ്ങൾ.

error: Protected Content !!