വിവാഹ സംഘം സഞ്ചരിച്ചിരുന്ന കാര്‍ ട്രക്കുമായി കൂട്ടിയിടിച്ചു; അപകടത്തില്‍ വരന്‍ ഉള്‍പെടെ നാലു പേര്‍ മരിച്ചു
യുപിയില്‍ വിവാഹ സംഘം സഞ്ചരിച്ചിരുന്ന കാര്‍ ട്രക്കുമായി കൂട്ടിയിടിച്ചു. അപകടത്തില്‍പെട്ട് വരന്‍ ഉള്‍പെടെ നാലു പേര്‍ മരിച്ചു.ഝാന്‍സി-കാണ്‍പൂര്‍ ഹൈവേയില്‍ ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്.ട്രക്കുമായി കൂട്ടിയിടിച്ച കാറിന് തീപിടിക്കുകയായിരുന്നു. ഗ്യാസ് സിലിണ്ടര്‍ കൂടി പൊട്ടിത്തെറിച്ചത് അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചതായി ദൃക്‌സാക്ഷികള്‍ അറിയിച്ചു.