Kerala News

തൃശൂർ പൂരം; വെടിക്കെട്ട് ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക്

മഴ മാറി നിൽക്കുന്ന സാഹചര്യത്തിൽ മാറ്റി വെച്ച തൃശൂർ പൂരം വെടിക്കെട്ട് ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് നടക്കും. നേരത്തെ നിശ്ചയിച്ചിരുന്നത് വെടിക്കെട്ട് വൈകീട്ട് നാല് മണിക്ക് നടത്താനായിരുന്നു. മന്ത്രി കെ രാജന്റെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് വെടിക്കെട്ട് നേരത്തെ നടത്താൻ തീരുമാനമായത്.ഈ തീരുമാനത്തിൽ . ദേവസ്വങ്ങളും ജില്ലാ ഭരണകൂടവും തമ്മിൽ ധാരണയായിട്ടുണ്ട്​. മഴ കാരണം പൂരം നാളിൽ പുലർച്ചെ മൂന്നിന് നടക്കേണ്ട വെടിക്കെട്ടാണ് പല തവണ മാറ്റി വെച്ചത്, പകൽപ്പൂരം കഴിഞ്ഞ് രാത്രി പൊട്ടിക്കാനായിരുന്നു ആദ്യ […]

Kerala News

കുഴിമിന്നൽ, അമിട്ട്, മാലപ്പടക്കം,തൃശൂർ പൂരം വെടിക്കെട്ടിന് അനുമതി

  • 8th April 2022
  • 0 Comments

തൃശൂർ പൂരം വെടിക്കെട്ടിന് അനുമതി. വെടിക്കെട്ടിന് കേന്ദ്ര ഏജൻസിയായ ‘പെസോ’യാണ് അനുമതി നൽകിയത്. കുഴിമിന്നലിനും അമിട്ടിനും മാലപ്പടക്കത്തിനും ഗുണ്ടിനുമാണ് അനുമതിയുള്ളത്. ഇതിന് പുറമെയുള്ള വസ്തുക്കൾ വെടിക്കെട്ടിന് ഉപയോഗിക്കരുത്. മെയ് എട്ടിന് സാംപിൾ വെടിക്കെട്ടും മേയ് പതിനൊന്നിന് പുലർച്ചെ പ്രധാന വെടിക്കെട്ടും നടത്തും. മെയ് പത്തിനാണ് തൃശൂർ പൂരം. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തൃശൂർ പൂരം നടത്താൻ നേരത്തെ തീരുമാനിച്ചിരുന്നു. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിലായിരുന്നു തീരുമാനം. കൊവിഡ് നിയന്ത്രണങ്ങളിൽ […]

ദീപാവലിയെ പിടിച്ചുലച്ച് കോവിഡും പടക്കനിരോധനവും, രണ്ട് മണിക്കൂര്‍ ‘പച്ചപ്പടക്കം’ ഉപയോഗിക്കാമെന്ന് സുപ്രീം കോടതി

  • 14th November 2020
  • 0 Comments

ദീപാവലി, ഛാത്ത് പൂജ, ഗുരുപൂരബ്, ക്രിസ്മസ്, പുതുവര്‍ഷം മുതലായ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് രണ്ട് മണിക്കൂര്‍ നേരത്തേയ്ക്ക് പരിസ്ഥിതി സൗഹൃദ പച്ചപ്പടക്കങ്ങള്‍ ഉപയോഗിക്കാമെന്ന ദേശീയ ഹരിത ട്രൈബ്യൂണല്‍ നല്‍കിയ അനുമതി സുപ്രീം കോടതി അംഗീകരിച്ചു. പടക്കങ്ങള്‍ക്ക് സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തിയ തെലങ്കാന ഹൈക്കോടതി വിധിയില്‍ സുപ്രീം കോടതി ഇളവ് അനുവദിച്ചു. തെലങ്കാന ഫയര്‍വര്‍ക്സ് ഡീലേഴ്‌സ് അസോസിയേഷന്‍ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി ഈ അനുമതി നല്‍കിയത്. അന്തരീക്ഷ മലിനീകരണം കോവിഡ് കൂടുതല്‍ രൂക്ഷമാക്കാനിടയാക്കുമെന്നത് […]

error: Protected Content !!