തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ മൂന്ന് പേർ കിടപ്പുമുറിയിൽ തീ കൊളുത്തി മരിച്ചനിലയിൽ
തിരുവനന്തപുരം: കഠിനംരകുളത്ത് ഒരു കുടുംബത്തിലെ മൂന്നു പേരെ കിടപ്പുമുറിയിൽ തീകൊളുത്തി മരിച്ചനിലയിൽ കണ്ടെത്തി. പടിഞ്ഞാറ്റുമുക്ക് രമേശൻ(48), ഭാര്യ സുലജ കുമാരി(46), മകൾ രേഷ്മ(23) എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. രമേശൻ ഇന്നലെയാണ് ഗൾഫിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയെത്തിയത്. കടബാധ്യത മൂലം ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ അസ്വാഭവിക മരണത്തിന് പൊലീസ് കേസടുത്ത് അന്വേഷണം ആരംഭിച്ചു.
