Kerala

തിരുവില്വാമലയിൽ ഒരു കുടുംബത്തിലെ 4 പേരെ പൊള്ളലേറ്റ നിലയിൽ, 2 മരണം, ആത്മഹത്യയെന്ന് സംശയം

  • 11th October 2022
  • 0 Comments

തൃശ്ശൂർ: തൃശ്ശൂർ തിരുവില്വാമലയിൽ ഒരു കുടുംബത്തിലെ നാലു പേരെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തി. ഒരലാശേരി ചോലക്കോട്ടിൽ രാധാകൃഷ്ണൻ (47), ഭാര്യ ശാന്തി (43), മക്കളായ കാർത്തിക് (14), രാഹുൽ (07) എന്നിവർക്കാണ് പൊളളലേറ്റത്. ആശുപത്രിയിലെത്തിച്ചെങ്കിലും ശാന്തിയും ഇളയ മകൻ രാഹുലും മരിച്ചു. രാധാകൃഷ്ണന്റെയും മൂത്ത മകൻ കാർത്തികിന്റെയും പരിക്ക് ഗുരുതരമാണ്. വീട്ടിനകത്താണ് ഇവരെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയതാണെന്നാണ് സംശയം. തിരുവില്വാമലയിലെ ഹോട്ടൽ നടത്തിപ്പുകാരനാണ് രാധാകൃഷ്ണൻ.

National News

വീടിനുള്ളിലെ ചിതലിനെ കൊല്ലാന്‍ ടിന്നര്‍ ഒഴിച്ച് തീയിട്ടു; പതിമൂന്നുകാരി പൊളളലേറ്റ് മരിച്ചു

  • 6th August 2022
  • 0 Comments

ടിന്നര്‍ ഒഴിച്ച് ചിതലിനെ നശിപ്പിക്കാനുള്ള ദമ്പതികളുടെ ശ്രമത്തിനിടെ പൊള്ളലേറ്റ് 13കാരിയായ മകള്‍ മരിച്ചു. ചെന്നൈ പല്ലവാരത്തിനടുത്തുള്ള ഖൈ്വത് ഇ മില്ലത് നഗറിലാണ് സംഭവം.ഹുസൈന്‍ ബാഷയുടെയും അയിഷയുടെയും മകള്‍ ഫാത്തിമ (13) ആണ് മരിച്ചത്. വീടിന്റെ ചുവരിലും വാതിലിലുമെല്ലാം ചിതല്‍ ശല്യം രൂക്ഷമായിരുന്നു. ഇത് ഇല്ലാതാക്കാന്‍ വേണ്ടിയാണ് പെയിന്റിംഗ് തൊഴിലാളിയായ ബാഷ പെയിന്റിലൊഴിക്കുന്ന ടിന്നര്‍ എല്ലായിടത്തും ഒഴിച്ചത്. തുടര്‍ന്ന് തീയിടുകയായിരുന്നു. എന്നാല്‍ തീ പടര്‍ന്നുപിടിച്ചു. വാതില്‍ അടച്ചാണ് ഇത് ചെയ്തിരുന്നത്, അതുകൊണ്ട് തന്നെ മൂന്ന് പേര്‍ക്കും വീട്ടില്‍ നിന്ന് […]

Kerala News

മെഴുകുതിരി കത്തിക്കുന്നതിനിടയില്‍ പാവാടയ്ക്ക് തീപിടിച്ചു, വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

മെഴുകുതിരി കത്തിക്കുന്നതിനിടയില്‍ പാവാടയ്ക്ക് തീപിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു. കുന്നത്തൂര്‍ പടിഞ്ഞാറ് കളീലില്‍ മുക്ക് തണല്‍ വീട്ടില്‍ പരേതനായ അനിലിന്റെയും ലീനയുടെയും ഏക മകള്‍ മിയ (17) ആണ് മരിച്ചത്. കറന്റ് പോയപ്പോള്‍ മെഴുകുതിരി കത്തിക്കുന്നതിനിടെ പാവാടയില്‍ തീപിടിക്കുകയായിരുന്നു. ടിന്നര്‍ തുടച്ച് മാറ്റിവച്ചിരുന്ന വസ്ത്രമാണ് പെണ്‍കുട്ടി ധരിച്ചതെന്നാണ് വിവരം. ഇതാണ് പെട്ടെന്ന് ദേഹത്ത് തീപിടിക്കാന്‍ കാരണമായതെന്നാണ് സൂചന. ഏപ്രില്‍ 14നായിരുന്നു പെണ്‍കുട്ടിക്ക് പൊള്ളലേറ്റത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം.

error: Protected Content !!