കാൺപൂരിലെ ബൻസ്മണ്ടി മേഖലയിൽ വൻ തീപിടിത്തം; 600 കടകൾ കത്തി നശിച്ചു
കാൺപൂരിലെ ബൻസ്മണ്ടി മേഖലയിൽ ഇന്ന് പുലർച്ചെ ഉണ്ടായ തീ പിടുത്തത്തിൽ 600 കടകൾ കത്തി നശിച്ചു.എട്ട് മണിക്കൂർ കഴിഞ്ഞിട്ടും തീ നിയന്ത്രണ വിധേയമാക്കാനായില്ല.16 അഗ്നിശമന സേനാ യൂണിറ്റുകൾ തീ അണക്കാൻ ശ്രമം തുടരുകയാണ്. ഇത് വരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ഇന്ന് പുലർച്ചെ ബൻസ്മണ്ടിയിലെ ഹംരാജ് മാർക്കറ്റിന് സമീപമുള്ള എആർ ടവറിനെ വിഴുങ്ങിയ തീ മസൂദ് കോംപ്ലക്‌സിനുള്ളിലെ സമീപത്തെ കെട്ടിടങ്ങളിലേക്കും പടരുകയായിരുന്നു. തീ നിയന്ത്രണ വിധേയമാക്കാൻ 3-4 മണിക്കൂർ കൂടി വേണ്ടിവരുമെന്ന് കാൺപൂർ പോലീസ് അറിയിച്ചു. തീ […]