ഡൽഹിയിൽ കോച്ചിങ് ഇന്‍സ്റ്റിറ്റ്യൂട്ടിൽ തീപിടുത്തം; കെട്ടിടത്തില്‍നിന്ന് വയറില്‍ തൂങ്ങിയിറങ്ങി രക്ഷപ്പെട്ട് കുട്ടികൾ
വടക്ക് പടിഞ്ഞാറൻ ഡൽഹിയിൽ കെട്ടിടത്തിൽ വൻ തീപിടുത്തം. മുഖര്‍ജി നഗറിലെ കോച്ചിങ് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് ഇന്ന് ഉച്ചയോടെ അപകടം ഉണ്ടായത്. സംഭവത്തിൽ ആളപായമില്ല. തീപിടിച്ച കെട്ടിടത്തിൽ നിന്ന് വയറിൽ തൂങ്ങിയിറങ്ങിയാണ് കുട്ടികൾ രക്ഷപ്പെട്ടത്. വയറുകളില്‍ തൂങ്ങി പുറത്തെത്തുന്നതിനിടെ നാലു കുട്ടികള്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ഇന്ന് ഉച്ചയ്ക്ക് 12.27-ഓടെയാണ് തീപ്പിടിത്തമുണ്ടായെന്ന വിവരം ലഭിച്ചതെന്നും 11 ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തേക്ക് അയച്ചുവെന്നും ഡല്‍ഹി ഫയര്‍ സര്‍വീസ് ഡയറക്ടര്‍ അതുല്‍ ഗാര്‍ഗ് വാര്‍ത്താ ഏജന്‍സിയോടു പ്രതികരിച്ചു. വൈദ്യുത മീറ്ററില്‍നിന്നാണ് തീപടര്‍ന്നതെന്നാണ് വിവരം. പുക […]
