National News

തമിഴ്​നാട്ടിൽ പടക്കനിർമാണശാലയിലുണ്ടായ തീപിടിത്തത്തിൽ 11 മരണം;6 പേരുടെ നില ഗുരുതരം

  • 12th February 2021
  • 0 Comments

തമിഴ്​നാട്ടിൽ പടക്കനിർമാണശാലയിലുണ്ടായ തീപിടിത്തത്തിൽ 11പേർ മരിച്ചു. 6 പേരുടെ നില ഗുരുതരം സേട്ടൂർ ജില്ലയിലെ അച്ചൻകുളം ഗ്രാമത്തിലാണ്​ സംഭവം.ശ്രീ മാരിയമ്മാൾ ഫയർ വർക്ക്​സ്​ ഫാക്​ടറിയിലാണ്​ തീപിടിത്തമുണ്ടായതെന്ന്​​ പൊലീസ്​ അറിയിച്ചു. പടക്ക നിർമാണത്തിന്​ ഉപയോഗിക്കുന്ന വസ്​തുക്കൾ ഉരസിയാണ്​ തീപിടിത്തമുണ്ടായതെന്നാണ്​ പ്രാഥമിക നിഗമനം.രക്ഷാപ്രവർത്തനം തുടരുന്നു

error: Protected Content !!