ബ്രഹ്മപുരം തീ പിടുത്തം; തരംതിരിച്ച ശേഷം പ്ലാസ്റ്റിക് മാലിന്യങ്ങള്‍ മാറ്റിയില്ല; കരാര്‍ കമ്പനിക്ക് ഗുരുതര വീഴ്ച
ബ്രഹ്മപുരത്തെ തീ പിടുത്തത്തിൽ കരാർ കമ്പനിക്ക് ഗുരുതര വീഴ്ച്ച പറ്റിയതായി കണ്ടെത്തൽ. തരംതിരിച്ച ശേഷം പ്ലാസ്റ്റിക് മാലിന്യങ്ങള്‍ മാറ്റിയില്ലെന്നും മുന്‍പരിചയമില്ലാതെയാണ് സോണ്‍ട ഇന്‍ഫ്രാടെക്ക് പ്രൈവറ്റ് ലിമിറ്റഡ് കൊച്ചിയിലെ കരാര്‍ ഏറ്റെടുത്തതെന്നുമാണ് കണ്ടെത്തൽ. 11 കോടി രൂപ കരാർ വഴി കിട്ടിയിട്ടുണ്ടെങ്കിലും 25 ശതമാനം ബയോമൈനിംഗ് മാത്രമാണ് കമ്പനി പൂർത്തിയാക്കിയത്. ബ്രഹ്മപുരത്ത് ബയോമൈനിംഗ് കൃത്യമായി നടന്നിട്ടില്ലെന്ന് മലിനീകരണ നിയന്ത്രണ ബോർഡും കണ്ടത്തിയിരുന്നു. അതേ സമയം തീപിടുത്തത്തെ തുടർന്നുണ്ടായ പുക മൂലം ആരോഗ്യ പ്രശ്നങ്ങൾ മൂലം നിരവധി പേർ ചികിത്സ […]