Kerala News

കോഴിക്കോട് മിഠായിതെരുവിലെ തീപിടുത്തം; കാരണം വ്യക്തമാക്കി പോലീസിന്റെ സുരക്ഷ പരിശോധന റിപ്പോർട്ട്

  • 19th October 2021
  • 0 Comments

കോഴിക്കോട് മിഠായിതെരുവിലെ തീപിടിത്തങ്ങളുടെ കാരണം വ്യക്തമാക്കി പൊലീസിന്‍റെ സുരക്ഷാ പരിശോധനാ റിപ്പോര്‍ട്ട്. കെട്ടിടങ്ങള്‍ പ്രവര്‍ത്തിക്കുന്നത് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്നും . പല കടകളിലും അളവില്‍ കൂടുതല്‍ സാധനങ്ങള്‍ സൂക്ഷിച്ചിട്ടുണ്ടെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നു. കടമുറികള്‍ തമ്മില്‍ അകലമില്ലാത്തത് തീപിടിത്തം പോലുള്ള അപകടങ്ങളുടെ ആഘാതം കൂട്ടും. പല കെട്ടിടങ്ങളിലും ഫയര്‍ എക്സിറ്റുകളില്ല. കടമുറികളില്‍ ജീവനക്കാര്‍ പാചകം ചെയ്യുന്നത് അപകടത്തിന് കാരണമാകും. ഒരു പ്ലഗ് പോയിന്‍റില്‍ നിന്നും നിരവധി വയറുകളുപയോഗിച്ചാണ് വൈദ്യുതി എടുക്കുന്നത്. വയറിംഗുകള്‍ പലതും പഴക്കമേറിയതിനാല്‍ അപകടാവസ്ഥയിലാണ്. ഫയര്‍ എക്സ്റ്റിംഗ്യൂഷര്‍ […]

International News

ഇറാഖിലെ ആശുപത്രിയിൽ ഓക്‌സിജന്‍ ടാങ്ക് പൊട്ടിത്തെറിച്ച് തീപിടുത്തം; 44 രോഗികൾ മരിച്ചു

  • 13th July 2021
  • 0 Comments

ഇറാഖിലെ ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ 44 രോഗികള്‍ വെന്തുമരിച്ചു. കോവിഡ് രോഗികളാണ് മരിച്ചത്. 67 പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റതായാണ് റിപ്പോര്‍ട്ട്. ആശുപത്രിയിലെ കോവിഡ് രോഗികളെ കിടത്തിയിരുന്ന ഐസൊലേഷന്‍ സെന്ററിലാണ് തീപിടുത്തം ഉണ്ടായത്. ആശുപത്രിയിലെ ഓക്‌സിജന്‍ ടാങ്ക് പൊട്ടിത്തെറിച്ചാണ് തീപിടുത്തമുണ്ടായത്. കൂടുതല്‍ രോഗികളെ ഇവിടെ നിന്ന് രക്ഷിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

error: Protected Content !!