Kerala News

കോട്ടയം മെഡിക്കൽ കോളേജിൽ മാലിന്യ പ്ലാൻ്റിൽ തീപിടുത്തം

  • 18th December 2021
  • 0 Comments

കോട്ടയം മെഡിക്കൽ കോളേജിൽ മാലിന്യ പ്ലാൻ്റിൽ തീപിടുത്തം. ഫയർഫോഴ്സ് എത്തി തീയണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. മാലിന്യ പ്ലാൻ്റിലും ചുറ്റിലുമുള്ളതെല്ലാം കത്തിനശിച്ചു എന്നാണ് വിവരം.21ഓളം തൊഴിലാളികളാണ് മാലിന്യ പ്ലാൻ്റുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നത്. ഇവരെല്ലാവരും രക്ഷപ്പെട്ടു. സമീപത്താകെ പുക നിറഞ്ഞിരിക്കുകയാണ്. മാലിന്യ പ്ലാൻ്റിൽ പേപ്പറുകളും തുണികളുമൊക്കെ ഉള്ളതിനാൽ തീ വളരെ വേഗം പടർന്നു. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. രണ്ട് യൂണിറ്റ് ഫയർഫോഴ്സാണ് എത്തിയിരിക്കുന്നത്. കൂടുതൽ എഞ്ചിനുകൾ എത്തിക്കൊണ്ടിരിക്കുകയാണ്.

National News

ഭോപ്പാലിലെ കുട്ടികളുടെ ആശുപത്രിയിൽ തീപിടിത്തം; നാല് നവജാത ശിശുക്കൾ പൊള്ളലേറ്റ് മരിച്ചു

  • 9th November 2021
  • 0 Comments

ഭോപ്പാലിലെ കമല നെഹ്‌റു ആശുപത്രിയിലെ കുട്ടികളുടെ വാർഡിലുണ്ടായ തീപിടിത്തത്തിൽ നാല് നവജാത ശിശുക്കൾ മരിച്ചു. ഇന്നലെ രാത്രിയോടെയാണ് തീപിടിത്തമുണ്ടായത്.ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. ജനറൽ വാർഡിലും എൻഐസിയു വാർഡിലും തീപിടിത്തമുണ്ടായതായി അധികൃതർ അറിയിച്ചു. വാർഡിലെ ആകെയുണ്ടായിരുന്ന 40 കുട്ടികളിൽ 36 പേരെയും രക്ഷപ്പെടുത്തി. സാരമായി പരുക്കേറ്റ നാലുപേർ മരിച്ചതായും അവർ പറഞ്ഞു. ആരോഗ്യ വിദ്യാഭ്യാസ മന്ത്രി വിശ്വാസ് സാരംഗ് സ്ഥലത്തെത്തുമ്പോഴേക്കും വെളിച്ചം ഇല്ലായിരുന്നെന്നും, വാർഡിൽ പുക […]

Kerala News

പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ ഗൃഹനാഥൻ മരിച്ചു

  • 23rd February 2021
  • 0 Comments

നാദാപുരത്ത്​ വീട്ടിനുള്ളിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ ഗൃഹനാഥൻ മരിച്ചു. ചെക്യാട്​ കായലോക്ക്​ കീറിയ പറമ്പത്ത്​ രാജുവാണ്​ മരിച്ചത്​. കോഴിക്കോട്​ സർക്കാർ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചൊവ്വാഴ​്​ച പുല​ർച്ചെയാണ്​ രാജു​വിനെയും കുടുംബത്തെ വീട്ടിനുള്ളിൽ പൊള്ള​േലറ്റ നിലയിൽ കണ്ടെത്തിയത്​. ഭാര്യ റീന, മക്കളായ ഷെഫിൻ, ഷാലീസ്​ എന്നിവർക്കും​ പൊള്ളലേറ്റിരുന്നു. ഇവർ കോഴിക്കോട് ​ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്​. പുലർച്ചെ രണ്ടരയോടെ വീട്ടിൽനിന്ന്​ തീ ഉയരുകയായിരുന്നു. ഇത്​ ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ നാലു ​േ​പരെയും പുറത്തെത്തിക്കുകയായിരുന്നു. വീടിന്‍റെ ഒരു […]

error: Protected Content !!