Kerala News

ഗുരുവായൂരിൽ വൻ തീപിടുത്തം;ചകിരി’ മില്ല് പൂർണമായി കത്തിനശിച്ചു

  • 22nd January 2024
  • 0 Comments

ഗുരുവായൂർ വളയംതോട് കുരഞ്ഞിയൂരിൽ വൻ തീപിടുത്തം. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ചകിരി മില്ലിനാണ് തീപിടിച്ചത്.. ഇന്ന് രാവിലെ പത്തരയോടെയാണ് തീപിടിത്തമുണ്ടായത്. ‘ചകിരി’ മില്ല് പൂർണമായി കത്തിനശിച്ചുവെന്നാണ് വിവരം. മണിക്കൂറുകൾ കഴിഞ്ഞിട്ടും തീ നിയന്ത്രണ വിധേയമാക്കാനായിട്ടില്ല. ഗുരുവായൂർ, കുന്നംകുളം, തൃശൂർ ഫയർ റെസ്‌ക്യൂ സ്റ്റേഷനുകളിലെ സ്റ്റേഷൻ ഓഫീസർമാരുടെ നേതൃത്വത്തിൽ തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. അപകട കാരണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

Kerala News

ആക്രിക്കടയിലെ തീപിടുത്തം; ആസൂത്രിതമെന്ന് പോലീസ്; സിസിടിവി ദൃശ്യം പുറത്ത്

  • 17th January 2024
  • 0 Comments

വയനാട് കൽപറ്റ എടപ്പെട്ടിയിൽ ആക്രി കടയിലുണ്ടായ തീപിടുത്തം ആസൂത്രിതമെന്ന് പൊലീസ്. ഒരാൾ പതുങ്ങിയെത്തി കടക്ക് തീ വെക്കുന്ന സി സി ടി വി ദൃശ്യം പുറത്ത് വന്നിട്ടുണ്ട്. സംഭവത്തിൽ ആളപായം ഇല്ലെങ്കിലും കട പൂർണമായി കത്തി നശിച്ചിട്ടുണ്ട്. കൽപ്പറ്റയിൽ നിന്നും ഫയർഫോഴ്‌സെത്തിയാണ് തീയണച്ചത്. സംഭവത്തിൽ കൽപ്പറ്റ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കരുതി കൂട്ടി കടക്ക് തീ വെക്കുന്ന രീതിയിലുള്ള സി സി ടി വി ദൃശ്യങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്. പയ്യെ ഒരാൾ അടുത്തെത്തുന്നതും പിന്നാലെ തീ പടരുന്നതും […]

International

ബാഗ്ദാദില്‍ വിവാഹം നടന്ന ഹാളില്‍ തീപ്പിടിത്തം.

  • 27th September 2023
  • 0 Comments

ബാഗ്ദാദ്: വടക്കന്‍ ഇറാഖിൽ വിവാഹം നടന്ന ഹാളിലുണ്ടായ തീപ്പിടിത്തത്തിൽ 100 പേര്‍ മരിച്ചു. 150ലേറെ പേർക്ക് പരിക്കേറ്റു. ഇറാഖിലെ ഹംദാനിയയിലായിരുന്നു സംഭവമെന്ന് ഇറാഖ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എ.എഫ്.പി. റിപ്പോർട്ട് ചെയ്തു. ഹാളിനകത്ത് വെച്ച് പടക്കം പൊട്ടിച്ചതാണ് തീപ്പിടിത്തത്തിന് കാരണമായതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. വിലകുറഞ്ഞ സീലിങ്ങ് ഉപയോഗിച്ചതിനാൽ പല ഭാഗങ്ങളിലും സീലിങ് അടർന്ന് വീഴുകയും ഇത് തീപിടിത്തത്തിന്റെ ആഘാതം വർധിപ്പിക്കുകയും ചെയ്തുവെന്ന് പ്രതിരോധവകുപ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു. അപകടത്തിന്റെ നിരവധി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

Kerala Local News

കോഴിക്കോട് ജയലക്ഷി സിൽക്സ് വസ്ത്രശാലയിൽ വൻതീപിടുത്തം

  • 1st April 2023
  • 0 Comments

കോഴിക്കോട് കല്ലായി റോഡിലെ ജയലക്ഷ്മി സിൽക്സ് വസ്ത്രശാലയിൽ തീപിടിത്തം. രാവിലെ ആറു മണിക്കാണ് സംഭവം. വസ്ത്രശാലയ്ക്കുള്ളിൽ നിന്നും പുകയുയരുന്നത് ശ്രദ്ധയിൽപ്പെട്ട സെക്യൂരിറ്റി ജീവനക്കാർ അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയുമായിരുന്നു. വസ്ത്രശാലയുടെ മൂന്നാം നിലയിലാണ് തീപിടിത്തമെന്നാണ് പ്രാഥമിക റിപ്പോർട്ട്. പതിനഞ്ചോളം യൂണിറ്റ് അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീ അണക്കാൻ ശ്രമിക്കുന്നുണ്ട്. ഷോർട്ട് സർ‌ക്യൂട്ടാണു തീപിടിത്തതിനു കാരണമെന്നാണു പ്രാഥമിക നിഗമനം. പുറത്തു നിന്ന് തീ നിയന്ത്രണവിധേയമായിട്ടുണ്ട്. എന്നാല്‍, കടയ്ക്കകത്ത് തീ ആളി കത്തുകയാണ്. അതേസമയം നഷ്ടത്തിന്റ വ്യാപ്തി എത്രയാണെന്ന് തിരിച്ചറിയാൻ ഇതുവരെ സാധിച്ചിട്ടില്ല. വസ്ത്രശാലയ്ക്കു […]

Kerala News

നടക്കാവിൽ ഗൃഹോപകരണ വിൽപനശാലയിൽ തീപ്പിടിത്തം; ആളപായമില്ല

കോഴിക്കോട് നടക്കാവിൽ ഗൃഹോപകരണ വിൽപനശാലയിൽ തീപ്പിടിത്തം. ബഹുനില കെട്ടിടത്തിൽ കാർബോർഡ് പെട്ടികൾ സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ് തീപിടുത്തമുണ്ടായത്. സംഭവത്തിൽ ആളപായമില്ല. താഴത്തെ നിലയിൽ നിന്ന് പുക ഉയർന്നതോടെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്.സമീപത്തെ സ്വകാര്യ ആശുപത്രിയിലെ രോഗികളെ സുരക്ഷിത ഭാഗത്തേക്ക് മാറ്റി. ബീച്ച്, വെള്ളിമാടുകുന്ന് എന്നീ യൂണിറ്റുകളിൽ നിന്നെത്തിയ അഗ്നിരക്ഷാ വിഭാഗം തീ നിയന്ത്രണവിധേയമാക്കി.

National News

ഡൽഹി തീപിടുത്തം; സ്ഥലം സന്ദർശിച്ച് അരവിന്ദ് കേജ്‌രിവാൾ; മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിട്ടു

ഡൽഹി മുണ്ട്കയിൽ തീ പിടുത്തം നടന്ന സ്ഥലം സന്ദർശിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. സംഭവത്തിൽ മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിട്ടു. മരിച്ചവരുടെ ബന്ധുക്കൾക്കും പരിക്കേറ്റവർക്കും ധന സഹായം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം തീപിടിത്ത ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചനം രേഖപ്പെടുത്തി. അന്വേഷണത്തിന് ശേഷം കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മരിച്ചവരുടെ ബന്ധുക്കൾക്ക് 10 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം നൽകുമെന്നും സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും കെജ്‌രിവാൾ പറഞ്ഞു. […]

National News

തെലങ്കാനയിൽ തടി ഗോഡൗണിൽ തീ പിടുത്തം; 11 തൊഴിലാളികൾ മരിച്ചു

  • 23rd March 2022
  • 0 Comments

തെലങ്കാന സെക്കന്തരാബാദിലെ തടി ഗോഡൗണിലുണ്ടായ തീപിടിത്തതില്‍ ബിഹാര്‍ സ്വദേശികളായ 11തൊഴിലാളികള്‍ മരിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണം . ആളി കത്തിയ തീ സമീപത്തെ ആക്രിക്കടയിലേക്കും പടര്‍ന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണെന്നും ഫയര്‍ഫോഴ്‌സും പൊലീസും അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല

National News

ഡൽഹിയിൽ ചേരിയിൽ തീപിടുത്തം; ഏഴ് മരണം

  • 12th March 2022
  • 0 Comments

ഡൽഹിയിലെ ഗോകുൽപുരി ചേരിയിലുണ്ടായ തീപിടിത്തത്തിൽ ഏഴ് പേർ മരിച്ചു. വെള്ളിയാഴ്ച രാത്രി ഒരു മണിയോടുകൂടിയായിരുന്നു അപകടം. പുലർച്ചെ നാല് മണിയോടു കൂടി അഗ്നിശമന സേനയെത്തി തീ നിയന്ത്രിക്കുകയായിരുന്നു. അപകടത്തിൽ 60ലേറെ കുടിലുകൾക്ക് തീപടർന്നു. 30ലേറെ കുടിലുകൾ പൂർണമായും കത്തിനശിച്ചതായാണ് വിവരം. ഏഴു പേർക്ക് ജീവൻ നഷ്ടമായതായി വടക്കു കിഴക്കൻ ഡൽഹി അഡീഷണൽ ഡിസിപി പറഞ്ഞു.

Kerala News

കാവ്യാ മാധവന്റെ ലക്ഷ്യ ബ്യുട്ടീക്കിൽ തീപിടുത്തം; കാര്യമായ നാശനഷ്ടങ്ങളില്ല

  • 9th March 2022
  • 0 Comments

ഇടപ്പള്ളിയിലെ ഗ്രാന്റ് മാളിലുള്ള കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യ ബ്യുട്ടീക്കിൽ തീപിടുത്ത൦. ബ്യുട്ടീക്കിനുള്ളിലെ തുണികളും തയ്യൽ മെഷീനുകളു൦ കത്തി നശിച്ചു. പുലർച്ചെ മൂന്ന് മണിക്കാണ് തീപിടുത്തം ഉണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമന൦. കാര്യമായ നാശനഷ്ടങ്ങളില്ലെന്നാണ് ഉടമസ്ഥന്റെ വിശദീക‌രണം രാവിലെ സെക്യൂരിറ്റി പരിശോധനക്കായി എത്തിയപ്പോഴാണ്ബ്യുട്ടീക്കിൽ നിന്ന് പുക ഉയരുന്നത് കണ്ടത്. കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യ ബുട്ടീക്ക് ഇപ്പോൾ ഓൺലൈനായാണ് പ്രധാനമായും കച്ചവടം നടത്തുന്നത്. ഇതിനായുള്ള വസ്ത്രങ്ങൾ തയ്പ്പിച്ചെടുക്കുന്നതിനായിരുന്നു ​ഗ്രാന്റ് മാളിൽ ലക്ഷ്യ ബുട്ടീക്ക് […]

Kerala News

വർക്കലതീപിടുത്തം;മുറിക്കുള്ളിൽ കാർബൺ മോണോക്‌സൈഡ് പടർന്നത് മരണ കാരണം

  • 8th March 2022
  • 0 Comments

ഇന്ന് രാവിലെ വർക്കല വീടിന് തീപിടിച്ച് അഞ്ച് പേർ മരണപ്പെട്ട സംഭവത്തിൽ മരണകാരണം വ്യക്തമാക്കി ഫയർഫോഴ്‌സ്. പൊള്ളല്ലേറ്റല്ല പുക ശ്വസിച്ചാണ് മരണങ്ങൾ നടന്നതെന്നാണ് പ്രാഥമിക നിഗമനം. മുറിക്കുള്ളിൽ കാർബൺ മോണോക്‌സൈഡ് പടർന്നിരുന്നുവെന്ന് ഫയർഫോഴ്‌സ് പറയുന്നു. എസിയിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം. ചെറുവന്നിയൂർ രാഹുൽ നിവാസിൽ പ്രതാപൻ എന്ന ബേബിയുടെ വീടിനാണ് തീപിടിച്ചത്. മരിച്ചവരിൽ എട്ട് മാസം പ്രായമായ കുഞ്ഞുമുണ്ട്. ഗുരുതരമായി പരുക്കേറ്റ നിഹാൽ ചികിത്സയിലാണ്. പുലർച്ചെ 1.45നാണ് അപകടമുണ്ടായതെന്നാണ് കണക്കു കൂട്ടൽ. […]

error: Protected Content !!