തമിഴ്നാട്ടില്‍ ആശുപത്രിയില്‍ തീപിടിത്തം; 7 പേര്‍ മരിച്ചു
തമിഴ്നാട്ടിലെ ദിണ്ടിഗലിലെ സ്വകാര്യ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ ഒരു ആണ്‍കുട്ടി ഉള്‍പ്പെടെ ഏഴ് പേര്‍ മരിച്ചു. ട്രിച്ചി റോഡിലെ സിറ്റി ഹോസ്പിറ്റലില്‍ ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. രാത്രി 11 മണി കഴിയുമ്പോഴും തീ നിയന്ത്രണ വിധേയമായിരുന്നില്ല. നാലുനില കെട്ടിടത്തിന്റെ പലഭാഗങ്ങളിലേക്കും തീ വ്യാപിച്ചു. സംഭവസമയം നൂറിലധികം ആളുകള്‍ ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്നു. വൈദ്യശാലയിലെ വൈദ്യുത ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് സംശയം. എന്നിരുന്നാലും വിശദമായ അന്വേഷണം നടക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. കെട്ടിടത്തില്‍ നിന്ന് തീയും പുകയും ഉയരുന്നത് […]