പാലക്കാട് സ്‌കൂളിലെ സ്‌ഫോടനം: കണ്ടെത്തിയത് മാരക സ്‌ഫോടക വസ്തുവെന്ന് എഫ്‌ഐആര്‍
പാലക്കാട്: സ്‌കൂള്‍ പരിസരത്ത് കണ്ടത്തിയത് മാരക സ്‌ഫോടക വസ്തു. പാലക്കാട് വടക്കന്തറ വ്യാസ വിദ്യാപീഠം പ്രീ പ്രൈമറി സ്‌കൂളിന് സമീപം കണ്ടെത്തിയത് മാരക സ്‌ഫോടക വസ്ത്തുവെന്ന് FIR. മനുഷ്യജീവന് ഭീഷണി ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്‌ഫോടക വസ്തു ഉപേക്ഷിച്ചതെന്ന് FIR. എക്‌സ്‌പോസീവ് ആക്റ്റിലെ 3 ( a ) 4 e എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. 10 വയസുഉള്ള കുട്ടിക്ക് പരിക്ക് പറ്റിയതിനാല്‍ ജുവനൈല്‍ ജസ്റ്റിസ് വകുപ്പിലെ 75-ാം വകുപ്പ് ചുമത്തിയിട്ടുണ്ട്. RSS നിയന്ത്രണത്തിലുഉള്ള സ്‌കൂളില്‍ […]








