ജയ് ഭീം ഒരുപാട് ക്ലീഷേകൾ പൊളിച്ച സിനിമ;വജ്രം എങ്ങനെയിരുന്നാലും പരിശുദ്ധമായിരിക്കുമെന്ന് ജ്യോതിക
ജയ് ഭീം എന്ന ചിത്രത്തിന് മികച്ച തമിഴ് ചിത്രത്തിനുള്ള ഫിലിം ഫെയർ അവാർഡ് പുരസ്കാരം ലഭിച്ചതിൽ അതിയായ സന്തോഷമെന്ന് ജയ് ഭീമിന്റെ നിർമാതാവും നടിയുമായ ജ്യോതിക. തമിഴ് സിനിമയിലെ ഒരുപാട് ക്ലീഷേകൾ പൊളിച്ചെഴുതിയ ചിത്രമാണ് ജയ്ഭീം. ദക്ഷിണേന്ത്യയിലും ഇന്ത്യൻ സിനിമ ഒട്ടാകെയുമുള്ള ഹീറോയിസം എന്ന ക്ലീഷേ തകർത്തു എന്നതാണ് ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകതയെന്നും ജ്യോതിക പറഞ്ഞു.”ജയ് ഭീം ഈ അവാർഡ് അർഹിക്കുന്നു എന്ന് ഞാൻ വളരെ അഭിമാനത്തോടെ പറയുന്നു. നല്ല സിനിമ ആയതുകൊണ്ട് മാത്രമല്ല […]