ഈശോ പുതിയ വിവാദത്തിലേക്ക്; പേര് ഫിലിം ചേംബറിൽ രജിസ്റ്റർ ചെയ്തില്ല
ജയസൂര്യയെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഈശോ. വിവാദങ്ങൾ വിടാതെ പിന്തുടരുന്ന ചിത്രമാണ് ഈശോ. കഴിഞ്ഞ ദിവസം ഈശോ എന്ന പേര് മാറ്റണം എന്ന ആരോപണവുമായി ക്രിസ്തീയ സംഘടനകൾ എത്തിയിരുന്നു. ക്രിസ്തീയ മതവിശ്വാസത്തെ വൃണപ്പെടുത്തുന്ന തരത്തിലാണ് ചിത്രത്തിന്റെ പേരെന്നാണ് സംഘടനകളുടെ വാദം. എന്നാൽ നിലവില്‍ നടക്കുന്ന വിദ്വേഷ പ്രചരണത്തിന്റെ പേരില്‍ സിനിമയുടെ പേര് മാറ്റില്ലെന്ന് നാദിര്‍ഷ വ്യക്തമാക്കി. താന്‍ ഏറെ ബഹുമാനിക്കുന്ന ദൈവപുത്രനായ ജീസസുമായി ഈ സിനിമക്ക് യാതൊരു ബന്ധവുമില്ല. ഇത് വെറും കഥാപാത്രത്തിന്റെ […]