‘അതൊരു സിനിമാ പോസ്റ്ററല്ലേ, അങ്ങനെ കണ്ടാല്‍ മതി’; സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്
കുഞ്ചാക്കോ ബോബന്‍ നായകനായ ‘ന്നാ താന്‍ കേസ് കൊട്’ സിനിമയുടെ പരസ്യത്തിനെതിരെയുള്ള സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരണവുമായി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. വിമര്‍ശനങ്ങളെയും നിര്‍ദേശങ്ങളെയും സ്വീകരിക്കുമെന്നും സിനിമയുടെ പരസ്യത്തെ ആ നിലയില്‍ തന്നെ എടുത്താല്‍ മതിയെന്നും മന്ത്രി പറഞ്ഞു. സിനിമയുടെ പരസ്യത്തെ ആ രീതിയില്‍ കണ്ടാല്‍ മതി. വിമര്‍ശനങ്ങള്‍ സ്വാഭാവികമാണ്. ഓരോ കാലത്തും സിനിമയില്‍ അതാത് കാലത്തെ സംഭവങ്ങള്‍ വരാറുണ്ട്. സിനിമയ്ക്ക് എതിരെയുള്ള സൈബര്‍ ആക്രമണത്തെ കുറിച്ച് അറിയില്ലെന്നും മന്ത്രി പറഞ്ഞു. വിമര്‍ശനങ്ങളെ ക്രിയാത്മകമായി […]
