സ്വര്‍ണക്കടത്ത്; നെടുമ്പാശേരി വിമാനത്താവളം വഴി മുമ്പും സ്വര്‍ണം കടത്തി, സിനിമാ നിര്‍മാതാവ് സിറാജുദ്ദീനെ അറസ്റ്റ് ചെയ്തു
ഇറച്ചി വെട്ടുയന്ത്രത്തില്‍ കോടികളുടെ സ്വര്‍ണം കടത്തിയ കേസില്‍ സിനിമ നിര്‍മാതാവായ കെ.പി സിറാജുദ്ദീനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. ഏപ്രില്‍ രണ്ടിന് ഇറച്ചിവെട്ട് യന്ത്രത്തില്‍ സ്വര്‍ണം കടത്തിയ കേസിലാണ് സിറാജുദ്ദീനെ കസ്റ്റംസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ തൃക്കാക്കര നഗരസഭ വൈസ് ചെയര്‍മാനും ലീഗ് നേതാവുമായ ഇബ്രാഹീം കുട്ടിയുടെ മകന്‍ ഷാബിന്‍ ഉള്‍പ്പെടെ മൂന്ന് പേരെ നേരത്തെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ഇവരെ ചേദ്യം ചെയ്തപ്പോഴാണ് കെ.പി സിറാജുദ്ദീനാണ് ഗള്‍ഫില്‍ നിന്ന് സ്വര്‍ണം അയച്ചതെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് അന്വേഷണ സംഘത്തിന് […]
