‘മെസി റൊണാള്‍ഡോ നെയ്മര്‍, ഇവര്‍ മൂന്നുപേരുമാണ് എന്റെ ഹീറോസ്. നിങ്ങളുടേത് ആരാണ്”; കോഴിക്കോട്ടെ വൈറല്‍ കട്ട്ഔട്ട് പങ്കുവെച്ച് ഫിഫ
കോഴിക്കോട്ടെ വൈറല്‍ കട്ട്ഔട്ട് പങ്കുവെച്ച് ഫിഫ. കോഴിക്കോട് ചാത്തമംഗലം പുളളാവൂര്‍ പുഴയില്‍ ലോകകപ്പിന് മുന്നോടിയായി സ്ഥാപിച്ചിരുന്ന മെസിയുടെയും നെയ്മറിന്റെയും റൊണാള്‍ഡോയുടെയും കട്ടൗട്ടുകളുടെ ചിത്രത്തിനൊപ്പമാണ് മലയാളത്തില്‍ അടിക്കുറിപ്പുമെത്തിയത്. ‘മെസി റൊണാള്‍ഡോ നെയ്മര്‍, ഇവര്‍ മൂന്നുപേരുമാണ് എന്റെ ഹീറോസ്. നിങ്ങളുടേത് ആരാണ്”. എന്നതായിരുന്നു ക്യാപ്ഷന്‍. ഇത് മലയാളികളെ ശരിക്കും ഞെട്ടിച്ചു. നിരവധി പേര്‍ അഡ്മിന്‍ മലയാളിയാണെന്ന കമന്റുകളുമായെത്തി. നേരത്തെയും ഈ ചിത്രങ്ങള്‍ ഫിഫ ഔദ്യോഗിക എക്‌സ് പേജില്‍ പങ്കുവച്ചിരന്നു. അത് ലോകകപ്പ് സമയത്തായിരുന്നു.